പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘എന്നു നിന്റെ മൊയ്തീന്‍’

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘എന്നു നിന്റെ മൊയ്തീന്‍’

Ennu-Ninte-Moideen
കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറയുന്ന പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു
നഷ്ട പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് മൊയ്തീനാകുന്നത്.കാഞ്ചനമാലയായി പാര്‍വതിയും വേഷമിടുന്നു.നായകന്‍ പൃഥ്വിരാജ് തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകശ് എന്നിവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു.
മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം.ഈ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ പ്രക്ഷകരിലെത്തിച്ച ആര്‍ എസ് വിമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റഫീക്ക് അഹമ്മദാണ് ഗാനരചന,രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. കോഴിക്കോടാണ് ആദ്യ ഘട്ട ചിത്രീകരണം നടക്കുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.