റെക്കോര്‍ഡ്‌ വില്പനയുമായി ഇതാ ഒരു പുസ്തകം . . !

റെക്കോര്‍ഡ്‌ വില്പനയുമായി ഇതാ ഒരു പുസ്തകം . . !

91i05kOVFuL

വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച പുസ്തകമാണ് ഹാഡി മാര്‍ക്കോഫ് ആന്റ് ശരോന്‍ മേജല്‍ എഴുതിയ അമ്മയാകുമ്പോള്‍ എന്ത് ചെയ്യണം?. ഇത് വരെയായി 1.4 കോടിയില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മലയാളപരിഭാഷ ആദ്യമായി പുറത്തിറങ്ങിയിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാല് പതിപ്പുകള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മലയാളപരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ഡോക്ടര്‍.വല്‍സലയാണ്. ഭാവിയില്‍ അച്ഛനും അമ്മയുമായി മാറുന്ന എല്ലാവര്‍ക്കും സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം അമ്മയാകുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വളരെ എളുപ്പത്തില്‍ വാക്കുകളിലൂടെ പരിഹരിച്ച് തരുന്നുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗര്‍ഭധാരണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം, ഗര്‍ഭിണിയായാലുള്ള തയ്യാറെടുപ്പ്, പ്രഗ്നന്‍സി പ്രൊഫൈല്‍, ഗര്‍ഭകാലത്തിലെ ജീവിതരീതി, ഒമ്പതാം മാസവും ആഹാരക്രമവും, ഒമ്പത് മാസങ്ങളും അവയുടെ പ്രാധാന്യവും(ഒന്ന് മുതല്‍ ഒമ്പത് മാസം വരെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഈ ഭാഗത്ത് വിശദമായി വിവരിക്കുന്നു.), ഇരട്ടകള്‍ പ്രസവിക്കുകയാണെങ്കില്‍, ശിശു ജനിച്ച ശേഷം ചെയ്യേണ്ട കാര്യങ്ങള്‍, പ്രസവത്തിന് ശേഷമുള്ള 6 ആഴ്ചകള്‍, അച്ഛന്മാര്‍ ശ്രദ്ധിക്കേണ്ടവ, ഗര്‍ഭധാരണവും നിങ്ങളുടെ ആരോഗ്യവും, കുഴപ്പം പിടിച്ച ഗര്‍ഭാവസ്ഥ, ഗര്‍ഭാവസ്ഥയില്‍ പെട്ട നഷ്ടങ്ങളെ അഭിമുഖീകരിക്കുന്നതെങ്ങെനെ, അടുത്ത കുഞ്ഞിനുള്ള തയ്യാറെടുപ്പ് എന്നിവയൊക്ക വളരെ വ്യക്തമായും ലളിതമായും വിവരിക്കുന്ന ഈ പുസ്തകം ഭാവയിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും ഒരു കൈമുതല്‍ തന്നെയാണ്. വായിച്ച ശേഷം ഒരു വിമര്‍ശനവും തോന്നാത്തവിധം എഴുതപ്പെട്ടിരിക്കുന്ന ഗ്രന്ഥം. നാനൂറിലധികം പേജുകള്‍. കളര്‍ ചിത്രങ്ങള്‍. പ്രഗ്നന്‍സിഡയറി എന്നിവയൊക്കെ പുസ്തകത്തിന്റെ ഭാഗമാകുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.