ഇന്ത്യയിലെ മികച്ച വ്യവസായഗ്രൂപ്പാകാന്‍ മോഹം: ബൈജു ഗോപാലന്‍

ഇന്ത്യയിലെ മികച്ച വ്യവസായഗ്രൂപ്പാകാന്‍ മോഹം: ബൈജു ഗോപാലന്‍

_MG_5552
ബിസിനസ് രംഗത്തെ പുതിയ താരോദയമാണ് ബൈജു ഗോപാലന്‍. കുറ്റമറ്റ നേതൃ
പാടവത്തിലൂടെ ഗോകുലം ഗ്രൂപ്പ് കമ്പനിയെ വളര്‍ച്ചയുടെ പുതിയ
പടവുകളിലേക്കെത്തിച്ച ബൈജു ഇപ്പോള്‍ ഒരു വലിയ സ്വപ്‌നം താലോലിക്കുന്നു: ഗോകുലം ഗ്രൂപ്പിനെ ഇന്ത്യയിലെ മികച്ച വ്യവസായ ഗ്രൂപ്പാക്കുക എന്ന മോഹം. ഇതിനായി തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്ത് അദ്ദേഹം അവിരാമം പരിശ്രമിച്ചുകൊണ്‍േയിരിക്കുന്നു. ഐതിഹ്യകഥയിലെ, പെരുന്തച്ചനേക്കാള്‍ മുമ്പേ നടന്ന മകനെപ്പോലെ, ബൈജുവും അച്ഛന്‍ ഗോകുലം ഗോപാലന്‍ കെട്ടിപ്പടുത്ത വിപു
ലമായ ബിസിനസ്സ് സാമ്രാജ്യത്തിന് വളര്‍ച്ചയുടെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ്. അച്ഛന്‍ ചൊല്ലിക്കൊടുത്ത ബിസിനസ്സ്
പാഠങ്ങള്‍ ഹൃദിസ്ഥമാക്കി, മണ്ണില്‍ കരുത്തോടെ ചവിട്ടിനിന്ന്, ആകാശം മുട്ടെയുള്ള ലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്‍് ബൈജു ചുവടുകള്‍ വയ്ക്കുന്നു. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തന്നെ മുഖമുദ്രകളാണ്. അവിടെ വിജയം മാത്രമാണ് ഏക മന്ത്രം.

ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പഠിച്ച ബൈജു ഫിനാന്‍സില്‍ എംബിഎ നേടിയത് യുകെയില്‍ നിന്ന്. ഗോകുലം ഗ്രൂപ്പ് വൈസ് ചെയര്‍മാ
നായ ബൈജു ഇപ്പോള്‍ ഗോകുലം ചിറ്റ് ഫണ്‍്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. ഐഡബ്ല്യുസിസിയുടെ ആഗോള പ്രസിഡന്റാണ്. ഭാര്യ ദിവ്യയും മകള്‍ ഭവിഷ്യയുമടങ്ങുന്ന കുടുംബത്തോടൊപ്പം ചെന്നൈയില്‍ കഴിയുന്നു.

കീര്‍ത്തിയുടെ തുടക്കം
കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ജനിച്ചത്. എന്റെ പ്രസവത്തിനാണ് അമ്മ വടകരയില്‍ എത്തിയത്. ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നൈയില്‍ പോയി. എല്ലാവര്‍ക്കും അവരവരുടേതായ ഏകാന്തമായ സഞ്ചാരപഥങ്ങള്‍
ഉണ്‍്. തനതായ ഉയര്‍ച്ചതാഴ്ചകളും ഉണ്‍്. എന്റെ അച്ഛന്‍ അക്കാലത്ത് മൈലാപൂരില്‍ മെഡിക്കല്‍ മേഖലയില്‍ ആയിരുന്നു. 1968ല്‍ വളരെ ചെറിയ നിലയിലാണ് അച്ഛന്‍ ചിട്ടിക്കമ്പനി ആരംഭിച്ചത്. 1972ല്‍ കമ്പനി ശ്രീ ഗോകുലം ചിറ്റ് ആന്റ് ഫിനാന്‍സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. ചെന്നൈയില്‍ മാത്രം ഇപ്പോള്‍ ശ്രീഗോകുലത്തിന് 43 ശാഖകള്‍ ഉണ്‍്. ഇന്ത്യയിലൊട്ടാകെ ഇപ്പോള്‍ അത് 330 ശാഖകളിലേക്ക് വളര്‍ന്നു. ഇപ്പോള്‍ ഗോകുലം ഗ്രൂപ്പിന്റെ വാര്‍
ഷിക വിറ്റുവരവ് 6000 കോടിയാണ്. ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഞങ്ങളുടെ കരുത്തും മിടുക്കുകളും ഈ കമ്പനിയുടെ വളര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്നു.

അക്കൗണ്‍ിംഗിലും കണക്കിലും ഞാന്‍ തല്‍പരനാണ്. അതുകൊണ്‍ാണ് ഫിനാന്‍സില്‍ എംബിഎ എടുത്തത്. ഐടി രംഗത്തേക്ക് കടക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് ഫാമിലി ബിസിനസ്സിന് നേതൃത്വം വഹിക്കാനുള്ള അവസരം ഏറ്റെടുക്കേണ്‍ി വന്നു. 1993ല്‍ ബിസിനസ്സിലേക്ക് കടക്കുമ്പോള്‍ ചെന്നൈയില്‍ 25 ശാഖകളേ ഉായിരുന്നുള്ളൂ. ഞങ്ങളുടെ സംവിധാനം മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കാനുള്ള തീരുമാനം ഞാനാണ് എടുത്തത്. അതുകൊണ്‍് ഞങ്ങള്‍ക്ക് മനുഷ്യാധ്വാനത്തെ കുറച്ച് മാത്രമേ ആശ്രയിക്കേണ്‍ൂ എന്ന സ്ഥിതി കൈവന്നു. കാര്യങ്ങളെല്ലാം പഠിക്കാന്‍ അഞ്ചുവര്‍ഷമെടുക്കേണ്‍ി വന്നു. നേരത്തെ ഒരു ശാഖയില്‍ 10 ജീവനക്കാരെ വരെ നിയോഗിച്ചിരുന്നു. ഓട്ടോമേഷന് ശേഷം കുറച്ച് പേര്‍ മതി എന്ന സ്ഥിതിവിശേഷം സംജാതമായി. അതിവേഗം വളരുന്ന ശാഖകളിലേക്ക് ഞങ്ങള്‍ തൊഴിലില്‍ മികവ് പുലര്‍ത്തുന്ന ജീവനക്കാരെ അയച്ചു. 2000ഓടെ എല്ലാ ശാഖകളും കമ്പ്യൂട്ടര്‍വല്ക്കരിച്ചു. അതോടെ പുതിയ ശാഖകള്‍ തുറന്ന് വളര്‍ച്ചയിലേക്ക് കുതിക്കാന്‍ ഞങ്ങള്‍ തയ്യാറെടുത്തു.

എന്റെ അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രചോദനവും ഗുരുവും. ഞാന്‍ പറഞ്ഞല്ലോ, ബിസിനസ്സില്‍ പ്രവേശിച്ചശേഷം എല്ലാ ശാഖകളേയും കമ്പ്യൂട്ടര്‍വല്ക്കരിക്കാനാണ് ആദ്യം ശ്രമിച്ചത്. പി ന്നീട് ബിസിനസ്സ് സംവിധാനമാകെ തുടച്ചുമിനുക്കി കൂടുതല്‍ പരിഷ്‌കൃതമാക്കാന്‍ ശ്രമിച്ചു. ഇത് വിജയത്തിലെത്തിക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ വിനയാ
ന്വിതനാകുന്നു.
DSC_3636
വൈവിധ്യവല്ക്കരണത്തിന്റെ വേഗതയില്‍
ഗോകുലം…
ഞങ്ങള്‍ 30 വര്‍ഷം മുമ്പാണ് അതിഥിസല്‍ക്കാരത്തിന് പ്രാധാന്യമുള്ള ഹോട്ടല്‍ ബിസിനസ്സിലേക്ക് ചെന്നൈയില്‍ ആദ്യമായി തുടക്കം കുറിച്ചത്. അശോക് നഗറില്‍ ഭാരത് റെസ്‌റ്റോറന്റിലൂടെയായിരുന്നു തുടക്കം. സ്‌കൂള്‍പഠനം കഴിഞ്ഞാല്‍ ഞാന്‍ വൈകുന്നേരങ്ങളില്‍ ഹോട്ടലില്‍ സമയം ചെലവഴിക്കുമായിരുന്നു. അന്നാണ് വ്യവസായസംരംഭകത്വത്തിന്റെ ആദ്യത്തെ തീപ്പൊരികള്‍ മനസ്സില്‍ വീഴുന്നത്.
പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമാണ് കൊച്ചിയില്‍ കലൂരിലുള്ള സ്വന്തം സ്ഥലത്ത് ഞങ്ങളുടെ ആദ്യത്തെ 4 സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങിയത്. ഭക്ഷണങ്ങളുടെ നിലവാരം, അതിന്റെ പ്രചാരം, ഗുണനിലവാര പരിശോധന എന്നിവ സരോവര്‍ ഉറപ്പാക്കുന്നു.

ഇപ്പോള്‍ ഗോകുലം ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍, ഞങ്ങള്‍ക്ക് ഒരു പിടി തിളക്കമാര്‍ന്ന ഹോട്ടലുകളുടെ ശൃംഖലയുണ്‍്. കൊച്ചിയിലെ ഗോകുലം പാര്‍ക്ക് (4സ്റ്റാര്‍), കൊച്ചിയിലെ തന്നെ ഗോകുലം ശബരി കണ്‍വെന്‍ഷന്‍ സെന്റര്‍, ചെന്നൈയിലെ ഗോകുലം പാര്‍ക്ക്, ഗുരുവായൂരിലെ ഗോകുലം വനമാലയും, ശബരിയും, ചെന്നൈയിലെ ഗോകുലം ശബരി ക്ലാസിക്-ഒഎംആര്‍, നീലേശ്വരത്തെ ഗോകുലം നളന്ദ റിസോര്‍ട്‌സ്, കോഴിക്കോട്ടെ ഗായത്രി ഇന്റര്‍നാഷണല്‍, തൃശൂര്‍ ആമ്പല്ലൂരിലെ ഗോകുലം റസിഡന്‍സി, തലശ്ശേരിയിലെ മലബാര്‍ ഫോര്‍ട്ട്, ദോഹയിലെ ഗോകുലം പാര്‍ക്ക്, കോയമ്പത്തൂരിലെ ക്ലാരിയോണ്‍ എന്നിവ ഈ ശൃംഖലയിലെ കണ്ണികളാണ്.
ബ്രൂക്ക് ബോണ്‍ില്‍ നിന്നും പരിചയസമ്പന്നനായ ഒരു ബ്ലെന്റിംഗ് മാസ്റ്ററെ ഞങ്ങള്‍ ബോര്‍ഡില്‍ എടുത്തു. തേയില നിര്‍മ്മാണം നടത്തുന്നതിന്റെ ഭാഗമായി ഗോകുലം ടീ പ്രൊഡക്ഷ
നിലേക്ക് ബിസിനസ്സ് വൈവിധ്യവല്ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ വല്‍സരവാക്കത്ത് തേയില നിര്‍മ്മാണത്തിന് സ്വന്തം ഫാക്ടറി സ്ഥാപിച്ചു. ഞങ്ങള്‍ തേയിലയില്‍ അല്പം പോലും കളര്‍ ചേര്‍ക്കാറില്ല. കേരളത്തിലെ രുചിശീലങ്ങളുമായി പൂര്‍ണ്ണമായും ഇഴുകിച്ചേരുന്ന തേയിലയാണ് ഇതെന്ന് ഉറപ്പുണ്‍്. തേയില വില്പന നടത്തുന്ന ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഗോകുലം തേയില സ്വീകരിക്കപ്പെടുമെന്ന് വിശ്വാസമുണ്‍്. വളര്‍ന്നുവരുന്ന അടുത്ത തലമുറയെ ഉയരങ്ങളിലേക്കെത്തിക്കണമെന്ന മോഹമാണ് വിദ്യാഭ്യാസരംഗത്തേക്ക് കടക്കാന്‍ പ്രേരണയായത്. കേരളത്തില്‍ ഇപ്പോള്‍ അഞ്ചോളം ഗോകുലം പബ്ലിക് സ്‌കൂളുകള്‍ ഉണ്‍്. അവിടെ ആത്മാര്‍ത്ഥമായി ഞങ്ങള്‍ നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്നു. തിരുവനന്ത
പുരത്തെ വെഞ്ഞാറമൂടില്‍ ഞങ്ങളുടെ ആദ്യ മെഡിക്കല്‍ കോളെജായ ശ്രീഗോകുലം മെഡിക്കല്‍ കോളെജ് ആന്റ് റിസര്‍ച്ച് ഫൗണ്‍േഷന്‍ സ്ഥാപിച്ചിട്ട് എട്ടുവര്‍ഷത്തോളമായി. ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ പുനര്‍നിര്‍മ്മാണവും നവീകരണവും നടന്നുവരുന്നു.

മിനറല്‍ വാട്ടര്‍ ബ്രാന്റായ ഹോളി അക്വ ഞങ്ങളുടെ ചാലക്കുടി യൂണിറ്റില്‍ നിന്നുള്ള ഉല്പന്നമാണ്. കേരളത്തിലും കോയമ്പത്തൂരിലും ചെന്നൈയിലും ഈ ഉല്പന്നം വിജയകരമായി വിതരണം ചെയ്തുവരുന്നു. ദുബായിലെ ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ഈ വര്‍ഷം ഏപ്രി
ലില്‍ തുറക്കും. ഏപ്രില്‍ നാലിന്
ഫഌവേഴ്‌സ് എന്ന പേരില്‍ ഞങ്ങളുടെ ടിവി ചാനല്‍ ആരംഭിക്കും. അതിന് കീഴില്‍ ഞങ്ങള്‍ മീഡിയ സിറ്റി എന്ന പേരില്‍ മീഡിയയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നതിനും നാളത്തെ മീഡിയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതി
നും ഉള്ള പ്രവര്‍ത്തനങ്ങളും തുടങ്ങും. ചാനലിന്റെ ചെയര്‍മാന്‍
അച്ഛനും മാനേജിംഗ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍നായരുമാണ്.

ഗോകുലം മൂവീസ് ഒരുപിടി മികച്ച സിനിമകള്‍ ഇതിനകം മലയാളികള്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു. അതിശയന്‍, നാക്ക പെന്റ നാക്ക ടാക്ക, പഴശ്ശിരാജ എന്നിവ ഇതില്‍ ചിലതാണ്. തിലോത്തമ എന്ന പേരില്‍ ഒരു സിനിമ പുറത്തിറങ്ങാനിരിക്കുന്നു. ഐ.വി. ശശിയും മോഹന്‍ലാലും ചേര്‍ന്നുള്ള ഒരു സിനിമാപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട് മാവൂര്‍ റോഡില്‍ ഞങ്ങളുടെ പുതിയൊരു മാള്‍ അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും.
വെല്ലുവിളികളിലൂടെ നടന്ന്….
അച്ഛന്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്കിയിരുന്നു. അദ്ദേഹം എന്റെ കഴിവില്‍ വിശ്വസിക്കുകയും ചെയ്തു. അദ്ദേഹം എന്നും എനിക്ക് വഴികാട്ടിയായി ഒപ്പമുï്. ഞാന്‍ വഴിതെറ്റുമ്പോഴെല്ലാം അദ്ദേഹം എനിക്ക് നേര്‍വഴി കാട്ടിത്തരുന്നു. അതേ സമയം നമ്മള്‍ സ്വന്തം ശൈലി സൃഷ്ടിക്കണമെന്നും മറ്റുള്ളവരെപ്പോലെയായിരിക്കരുതെന്നും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് കഴിയാവുന്ന ഏറ്റവും മികച്ചത് സമ്മാനിക്കുകയും നിങ്ങളെത്തന്നെ സ്വയം വികസിപ്പിക്കുകയും ചെയ്യണം. കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു കാലത്ത്, ഒരു ചിട്ടിക്കമ്പനിയെ കമ്പ്യൂട്ടര്‍വല്ക്കരിക്കുകയെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കള്‍ ഞങ്ങളായിരുന്നു. അത് നടപ്പാക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് എന്റെ സ്വന്തം കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ വെല്ലുവിളികളെ നേരിട്ടു. അത് കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിയാനും വിശകലനം ചെയ്യാ
നും വെല്ലുവിളികളെ മറികടക്കാ
നും സഹായകരമായി. ഞങ്ങളുടെ കൃത്യമായ പ്രതികരണവും ചിട്ടി രംഗത്തുള്ള ആത്മാര്‍ത്ഥമായ ബന്ധങ്ങളും കഴിഞ്ഞ 50 വര്‍ഷത്തെ ദീര്‍ഘചരിത്രത്തില്‍ ‘പരാതികളില്ലാത്ത ചിട്ടിക്കമ്പനി’യെന്ന മേല്‍വിലാസം നേടാന്‍ സഹായകരമായി. ബിസിനസ്സ് കെട്ടിപ്പൊക്കാന്‍ അരനൂറ്റാണ്‍ുകാലമായി നടത്തിയ ഞങ്ങളുടെ അടിത്തറയും ഇടപാടുകാരുടെ ശൃംഖലയും കരുത്തുപകര്‍ന്നു. നിയമത്തിന്റെയും ധാര്‍മ്മികതയുടെയും ബിസിനസ്സ് പാതയിലൂടെ യാത്രചെയ്യുന്നതിനാല്‍ സമാധാനത്തോടെ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നു. അതേ സമയം, ഞങ്ങള്‍ എപ്പോഴും പറയുന്നതുപോലെ കേരളത്തില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ എപ്പോഴും അപകടസാധ്യതയുണ്‍്. നമ്മള്‍ പറയാറുള്ളതുപോലെ ഒരു ബിസിനസ്സും അത്ര എളുപ്പമല്ല. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ബിസിനസ്സ് ഗ്രൂപ്പാവാന്‍ ഞാന്‍ മോഹിക്കുന്നു. അതിനായി പരിശ്രമിക്കുന്നു.

ഞാന്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നു. ബാന്റ്മിന്റണ്‍, സ്‌ക്വാഷ്, നീന്തല്‍ എന്നിവ ഞാന്‍ മുടക്കാതെ ചെയ്യുന്നുണ്‍്. എയ്‌റോബിക്‌സ് ചെയ്യാറുണ്‍്. ശാരീരികവ്യായാമം ചെയ്ത് വിയര്‍ക്കുമ്പോള്‍ എനിക്ക് സമ്മര്‍ദ്ദങ്ങളില്ലാത്ത, ശാന്തമായ മാനസികാവസ്ഥ കൈവരുന്നു. മാസത്തില്‍ രണ്‍ാഴ്ച കൂടുമ്പോള്‍ ഞാന്‍ യാത്ര ചെയ്യും. ബിസിനസ്സും കുടുംബവുമാണ് മറ്റ് രണ്‍് താല്പര്യങ്ങള്‍.

ഗോകുലം റിസര്‍ച്ച് ഫൗണ്‍േഷന്റെ കീഴില്‍, കുടുംബങ്ങളും മക്കളും അനാഥരാക്കിയ 100 മാതാപിതാക്കളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങള്‍ ഏറ്റെടുത്തു നടത്തുന്നുണ്‍്. ആയിരത്തോളം വിദ്യാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു. എന്റെ അച്ഛന്‍ തന്നെ അധ്യക്ഷനായ ആള്‍ ഇന്ത്യ മലയാളി അസോസിയേഷനിലൂടെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്‍ിരിക്കുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ, സ്വന്തമായി എന്തെങ്കിലും ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ശ്രീനാരായണ ഗുരു ധര്‍മ്മവേദിയുടെ പേരില്‍ സാമ്പത്തിക സഹായങ്ങള്‍ നല്കിവരുന്നുണ്‍്.

ജീവിതവിജയം നേടിയതിന്റെ അടയാളമായി ബൈജു ഗോപാലന് ബ്രിട്ടീഷ് പാര്‍ലമെന്റ് 2004ല്‍ യംഗ്
ഓണ്‍ട്രെപ്രന്യൂര്‍ പുരസ്‌കാരം നല്കി. 2004ല്‍ ജേസീസ് തൃപ്രയാര്‍ മേഖല അവാര്‍ഡ് ലഭിച്ചു. കാലിക്കറ്റ് ബീച്ച് ലയണ്‍സ് ക്ലബ്ബ് പുരസ്‌കാരം, 2007ല്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് പ്രവാസി ഭാരതി ഉദ്യോഗ് പത്ര അവാര്‍ഡ് എന്നിവ നേടി. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍-ഇന്ത്യ സോണ്‍ 2007ലെ യംഗ് അചീവര്‍ അവാര്‍ഡും നല്കി. 2015ലെ ഐകോണ്‍സ് ഓഫ് കോയമ്പത്തൂര്‍ അവാര്‍ഡും ബൈജു ഗോപാലന് ലഭിച്ചു.

അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ കലയുടെ ലോകത്ത് വിഹരിക്കാനാണ് ഇഷ്ടപ്പെടുന്നത്. പെയിന്റിങ്ങും ഡ്രോയിംഗുമാണ് അവരുടെ ഇഷ്ടവിഷയങ്ങള്‍. ഏക മകള്‍ ഭവിഷ്യ മാതാപിതാക്കളോടൊപ്പം ചെന്നൈയില്‍

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.