രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന സു.സു സുധി വാത്മീകം

രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന സു.സു സുധി വാത്മീകം

jayasuryaപാസഞ്ചര്‍ എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സു.സു സുധി വാത്മീകം. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്.

പ്രശസ്തരായവരുടെ ജീവചരിത്രം മാത്രം സിനിമകളാകുന്ന ഈ കാലത്ത് തന്റെ കൂടെ ജോലി ചെയ്ത സുഹൃത്തിന്റെ കഥയാണ് രഞ്ജിത് ശങ്കര്‍ ചിത്രത്തിലൂടെ പറയുന്നത്. ‘വളരെ ശുഭാപ്തിവിശ്വാസമുള്ള മനോഹരമായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം’. സംവിധായകന്‍ പറയുന്നു.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷക പ്രീതി നേടിയ പുണ്യാളന്‍ അഗര്‍ബത്തീസാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം. അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്ക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, വര്‍ഷം എന്നിവയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

സു.സു സുധി വാത്മീകത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ബംഗളൂരുവില്‍ ആരംഭിക്കും. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് വിതരണം ചെയ്യുന്നത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.