കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല

കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല

chennithalaതിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപ്പിള്ളിയില്‍ പൊലീസ് മര്‍ദ്ദനമേറ്റ് ദലിത് യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ഒരാളെ കസ്റ്റഡിയെലെടുക്കുന്നതിനു മുന്‍പ് വൈദ്യപരിശോധന നടത്താത്തത് ശരിയായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തെതുടര്‍ന്ന് മരങ്ങാട്ടുപിള്ളി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റഡി മരണം നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 16 വയസുകാരനെ പ്രതിയാക്കി യഥാര്‍ഥപ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനത്ത് പട്ടികജാതിക്കാര്‍ക്കുനേരെയുളള അതിക്രമം ഉത്തരേന്ത്യയിലേതിന് സമാനമാണെന്നും കെ.രാധാകൃഷ്ണന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലിരിക്കെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാറയ്ക്കല്‍ സിബി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കോട്ടയം നഗരത്തില്‍ ഇന്ന് വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.