ദൗസ അപകടം: പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ഹേമമാലിനി

ദൗസ അപകടം: പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റപ്പെടുത്തി ഹേമമാലിനി

hemaമുംബൈ: ദൗസ അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി. അപകടത്തില്‍ മരിച്ച കുഞ്ഞിന്റെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും നടി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഈ അപകടത്തിലൂടെ ജനങ്ങള്‍ക്ക് തന്നോടുള്ള ഇഷ്ടം മനസ്സിലായെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ഒരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നെന്നും അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഹേമമാലിനി സഞ്ചരിച്ച ബെന്‍സ് കാര്‍ അമിതവേഗതയില്‍ ആയിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയാണ് രാജസ്ഥാനിലെ ദൗസായില്‍ ദേശീയപാത 11ല്‍ വച്ച് ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് വയസുകാരി മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.