ബീഫ് ഫെസ്റ്റിവല്‍: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ദീപ നിശാന്ത്
തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ നടന്ന ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് കോളേജിലെ അധ്യാപിക ദീപ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റില്‍ ദേശീയ രാഷ്ട്രീയത്തിലെ നിലപാടുകളെയാണ് വിമര്‍ശിച്ചതെന്നും അധ്യാപിക വ്യക്തമാക്കി.
ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം കോളജിനെതിരെ ആയിരുന്നില്ലെന്നും തന്റെ നിലപാട് ചിലര്‍ വളച്ചൊടിച്ചതില്‍ ഖേദമുണ്ടെന്നും ദീപ നിശാന്ത് പറഞ്ഞു. ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്ന് അധ്യാപികക്കെതിരെ കോളജിന്റെ ഉടമസ്ഥരായ കൊച്ചിന് ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം കൊന്നതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്. ഇതിനെ അനുകൂലിച്ചാണ് അധ്യാപിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
അതേസമയം കോട്ടയം സി.എം.എസ് കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താനുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് 10 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു.
Photo Courtesy : google/images may subject to copyright