കുട്ടികളുടെ പൊതുനന്മക്കായി ചില നല്ല പാഠങ്ങള്‍

കുട്ടികളുടെ പൊതുനന്മക്കായി ചില നല്ല പാഠങ്ങള്‍

drugfree-handsമദ്യം, ലഹരിമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍… ആധുനിക സമൂഹത്തെ വേട്ടയാടുന്ന പ്രധാന പ്രശ്‌നങ്ങളാണിവ. ഇത്തരം സാമൂഹിക വിപത്തുകളെക്കുറിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി മദ്യം, ലഹരിമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യവശങ്ങള്‍ ഒന്നാംക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ഇതാ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ബോധവല്‍ക്കരണത്തിനായി എ.ശിവസുബ്രഹ്മണ്യന്‍ തയ്യാറാക്കിയ പാഠഭാഗങ്ങള്‍….

ഏതു ലഹരി വസ്തുക്കളും ഉപയോഗിച്ചു തുടങ്ങിയാല്‍ അതിന് അടിമയാകാന്‍ സാധ്യതയുണ്ട്. ഭൂരിഭാഗംപേരും അതിന് കീഴ്‌പ്പെടുന്നു. ആന്തരിക അവയവങ്ങളെ അവ സാരമായി ബാധിക്കും. കരള്‍, വൃക്ക, ഹൃദയം, തലച്ചോര്‍, ആമാശയം എന്നീ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ മദ്യവും മയക്കുമരുന്നും തകരാറിലാക്കുന്നു. അവ എളുപ്പത്തില്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കുകയില്ല. ചിലരില്‍ പെട്ടെന്നും ചിലരില്‍ സാവധാനവും ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.അതുമൂലം ജീവിതത്തില്‍ നന്നായി പഠിക്കാനോ, ജോലികളില്‍ ഏര്‍െപ്പടാനോ, ക്രിയാത്മകമായി ചിന്തിക്കാനോ, ധനം സമ്പാദിക്കുവാനോ കഴിയു
കയില്ല. വാസ്തവത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ നമ്മെ നാശത്തിലേക്കു നയിക്കുന്നു. പിന്നെ നമ്മള്‍ ജീവിക്കുന്നതു തന്നെ അത് ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ലഹരിയുടെ മായികവലയത്തില്‍ അകപ്പെട്ട വ്യക്തി കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റെപ്പടുന്നു. ഇത്തരം വ്യക്തികളുടെ വീടുകളില്‍ പട്ടിണിയും ഐശ്വര്യമില്ലായ്മയും നടമാടുന്നത് നമ്മള്‍ ചുറ്റും കാണുന്നുണ്ടല്ലോ. ലഹരിക്കടിമകളായ വ്യക്തികള്‍ പലേപ്പാഴും സാമൂഹ്യ വിരുദ്ധരും കുറ്റവാളികളുമായി മാറുന്നു. നിങ്ങള്‍ ഭാവിയില്‍ ഇത്തരം ചതിക്കുഴിയില്‍ വീഴരുത്. ജീവിതത്തില്‍ ഒരിക്കലും മദ്യം,മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവഉപയോഗിക്കുകയില്ലെന്നും അവ ഉപയോഗിക്കുന്ന മുതിര്‍ന്നവരെ അവയുടെ ദൂഷ്യവശങ്ങള്‍ പറഞ്ഞ് മാനസാന്തരെപ്പടുത്താമെന്നും നമുക്ക് പ്രതിജ്ഞ എടുക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.