മാങ്ങ ചമ്മന്തി
നല്ല പുളിയുള്ള പച്ചമാങ്ങകൊണ്ട് ഉഗ്രന്‍ ചമ്മന്തിയുണ്ടാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ – 1
പച്ചമുളക് – 5
തേങ്ങ – പകുതി ചിരവിയത്
ഇഞ്ചി -ചെറിയ കഷണം
ചുവന്നുള്ളി – 3 അല്ലി
വേപ്പില – 2 ഇതള്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് മയത്തില്‍ അരക്കുക. നല്ല അടിപൊളി മാങ്ങ ചമ്മന്തി തയ്യാര്‍.
Photo courtesy : Google /images may be subject to copyright