കേരളീയരുടെ ആത്മാഭിമാനത്തെ ആര്‍.എസ്.എസ് വെല്ലുവിളിക്കുന്നു: പിണറായി വിജയന്‍

കേരളീയരുടെ ആത്മാഭിമാനത്തെ ആര്‍.എസ്.എസ് വെല്ലുവിളിക്കുന്നു: പിണറായി വിജയന്‍

PINARAYI VIJAYAN  CPM  STATE  SECRETARY

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും ആര്‍.എസ്.എസ് വെല്ലുവിളിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തിന് എതിരെയാണ് പിറണായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

‘കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കമ്യൂണിസ്റ്റുകാരെക്കുറിച്ച് കല്ലുവെച്ച നുണകളാണ് എഴുതിയിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ലേഖനം കേരളീയര്‍ക്കെതിരായ സംഘ പരിവാറിന്റെ യുദ്ധ പ്രഖ്യാപനമാണെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

മുംബൈയിലെ അഭിഭാഷകനായ എം.സുരേന്ദ്രനാഥാണ് ഓര്‍ഗനൈസറില്‍ ലേഖനം എഴുതിയത്.

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ‘കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?'(കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവ…

Posted by Pinarayi Vijayan on Wednesday, November 11, 2015

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.