മഞ്ജുവിന്റെ ഫിറ്റ്നസ് രഹസ്യം അറിയേണ്ടേ?
കൂടുതല്‍ സുന്ദരിയായാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. മെലിഞ്ഞ് സുന്ദരമായ ആകാരവടിവും ഫിറ്റ്നസും മഞ്ജുവിനെ കൂടുതല്‍ സ്മാര്‍ടാക്കി… മഞ്ജുവിന്റെ ഫിറ്റ്നസ് രഹസ്യം അറിയാനായിരുന്നു ആരാധകര്‍ക്ക് കൂടുതല്‍ താല്പര്യം.
എന്നാല്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തോട് ഏറെ താല്‍പര്യമുള്ളയാളാണെങ്കിലും ഒരു പരിധി വിട്ട് ഭക്ഷണം കഴിക്കാറില്ലെന്ന് മഞ്ജു പറയുന്നു.
സമയവും സന്ദര്‍ഭവും ലഭിച്ചാല്‍ മാത്രം വ്യായാമം ചെയ്യുന്ന മഞ്ജു ഒരിക്കല്‍ പോലും നൃത്ത പരിശീലനം മുടക്കാറില്ല. ‘നമ്മുടെ ശരീരത്തിന് ഒരു നാചുറല്‍ ബാലന്‍സ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, നമ്മള് അത് കൃത്യമായി പരിപാലിച്ചാല്‍ മാത്രം മതി…’ മഞ്ജു വാര്യര്‍ പറയുന്നു.
Photo Courtesy : Sinat Savier/images may be subjected to copyright