ലേ മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016

ലേ മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016

_MG_0873കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന ലേ മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016ന്റെ പത്രസമ്മേളനം കൊച്ചി ബ്യൂമോണ്ട് ദ ഫേണില്‍ നടന്നു.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തിലേക്ക് കേരളത്തില്‍ നിന്ന് യോഗ്യത നേടിയ അര്‍ച്ചന രവി (കൊച്ചി), മെര്‍ലിന്‍ ഹാംലറ്റ് (കോഴിക്കോട്), മേഘ നായര്‍ ( തിരുവനന്തപുരം), പൂജ മോഹന്‍ (കോഴിക്കോട്) എന്നിവരെ തഥവസരത്തില്‍ പരിചയപ്പെടുത്തി.
ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന 13ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 9ന് ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമോണില്‍ നടക്കും. ലേ മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുഖ്യ പ്രായോജകരാകുന്ന മിസ് സൗത്ത് ഇന്ത്യ 2016ന്റെ മറ്റൊരു പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്.
ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 4ന് ആരംഭിക്കും. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.
_MG_0852മിസ് സൗത്ത് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള 60,000 രൂപയും 40,000 രൂപയും നല്‍കുന്നത് ലേമോണ്ടെ ദുബായ് കോണ്‍ഫിഡന്റ്് ഗ്രൂപ്പാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.

വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസ് ക്യൂന്‍ ആന്ധ്ര, മിസ് ക്യൂന്‍ കര്‍ണാടക, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ തെലങ്കാന, മിസ് തമിഴ്‌നാട് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരമെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.