മിസ് സൗത്ത് ഇന്ത്യ 2016: മീര മിതുൻ

മിസ് സൗത്ത് ഇന്ത്യ 2016: മീര മിതുൻ

1
ബംഗളുരു: മീര മിതുൻ (ചെന്നൈ) 2016ലെ പെർഫ്യൂം മോണ്ടെ ദുബായ് കോൺഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. സനം പ്രസാദ് (ബംഗളുരു) ഫസ്റ്റ് റണ്ണറപ്പും അർച്ചന രവി ( കൊച്ചി) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തിയ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്.
മിസ് സൗത്ത് ഇന്ത്യ വിജയിക്ക് മുൻജേതാവ് എലീന കാതറിനും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനും പെർഫ്യൂം മോണ്ടെ ദുബായ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ റോയിയും കിരീടം അണിയിച്ചു. ജനുവരി 9ന് ബംഗളുരുവിലെ കോൺഫിഡന്റ് അമോണിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 18 സുന്ദരിമാരാണ് മാറ്റുരച്ചത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഏഴ് വനിതകളാണ് മിസ് സൗത്ത് ഇന്ത്യ 2016ജഡ്ജിംഗ് പാനലിൽ അണിനിരന്നത്.
പെർഫ്യൂം മോണ്ടെ ദുബായ് കോൺഫിഡന്റ് ഗ്രൂപ്പ് മുഖ്യ പ്രായോജകരാകുന്ന മിസ് സൗത്ത് ഇന്ത്യ 2016ന്റെ മറ്റൊരു പ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ്. പെഗാസസ് ചെയർമാൻ അജിത് രവിയാണ് മിസ് സൗത്ത് ഇന്ത്യ 2016ന്റെ ഇവന്റ് ഡയറക്ടർ.
മിസ് ക്യൂൻ ആന്ധ്ര – ദേവിക ധന്യുണി
മിസ് ക്യൂൻ കർണാടക -ഐശ്വര്യ ദിനേശ്
മിസ് ക്യൂൻ കേരള – അർച്ചന രവി
മിസ് ക്യൂൻ തെലങ്കാന – സാക്ഷി കക്കർ
മിസ് തമിഴ്‌നാട് – മീര മിതുൻ
മിസ് ബ്യൂട്ടിഫുൾ ഹെയർ – കീർത്തി പട്ടാഡി ( കർണാടക)
മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ – പൂജ മോഹൻ ( കേരള)
മിസ് ബ്യൂട്ടിഫുൾ സ്‌കിൻ – അർച്ചന രവി ( കേരള)
മിസ് ബ്യൂട്ടിഫുൾ ഫേസ് – സനം പ്രസാദ് ( കർണാടക)
മിസ് ബ്യൂട്ടിഫുൾ ഐസ് – രശ്മിത ( കർണാടക)
മിസ് കൺജീനിയാലിറ്റി – ഐശ്വര്യ ഹെഗ്‌ഡെ ( കർണാടക)
മിസ് പേഴ്‌സണാലിറ്റി – അപർണ ( കർണാടക)
മിസ് കാറ്റ് വാക്ക് – പ്രാർത്ഥന ( കർണാടക)
മിസ് പെർഫക്ട് ടെൻ – രശ്മിത.( കർണാടക)
മിസ് ടാലന്റ് – മെർലിൻ ഹാംലറ്റ് ( കേരള)
മിസ് ഫോട്ടോജനിക് – സാഹിത്യ രാജശേഖർ (തമിഴ്‌നാട് )
മിസ് വ്യൂവേഴ്‌സ് ചോയ്‌സ് – പൂജ മോഹൻ ( കേരള)
ഡിസൈനർ സാരി, റെഡ് കോക്ക്‌ടെയിൽ, ബ്ലാക്ക് ഗൗൺ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. അംബിക (സിനിമാതാരം), നിയാതി ജോഷി (മോഡൽ, സിനിമാതാരം), വാണിശ്രീ ഭട്ട് (മോഡൽ, സിനിമാതാരം), സഞ്ജന ഗൽറാനി (മോഡൽ, സിനിമാതാരം), സിമർ മൊട്ടിയാനി (മോഡൽ, സിനിമാതാരം), ഓർണല്ല (മോഡൽ, ശ്രീലങ്ക), സ്റ്റിഫാനി (മോഡൽ, ശ്രീലങ്ക) എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്.
മിസ് സൗത്ത് ഇന്ത്യ വിജയികൾക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള 60,000 രൂപയും 40,000 രൂപയും സബ്‌ടൈറ്റിൽ വിജയികൾക്കുള്ള 10,000 രൂപയും നൽകിയത് പെർഫ്യൂം മോണ്ടെ ദുബായ് കോൺഫിഡന്റ് ഗ്രൂപ്പാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ അണിയിച്ചത്.
മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ ജനുവരി 4ന് ബംഗളുരുവിലെ കോൺഫിഡന്റ് പ്രോപസിലും കോൺഫിഡന്റ് അമോണിലുമായി നടന്നു. വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റർനാഷണൽ), സമീർ ഖാൻ( ഫാഷൻ കൊറിയോഗ്രാഫർ), ജിതേഷ്, (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനർ), ജോഷ്‌ന (സ്‌റ്റൈലിസ്റ്റ്), ഡോ.ആശ (കോസ്മറ്റോളജിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നൽകിയത്.

യുണീക് ടൈംസ്, കന്യക, മെഡിമിക്‌സ്, ബ്യൂമോണ്ട് ദ ഫേൺ, റിതി ജ്വല്ലറി, ഐശ്വര്യ അഡ്വർടൈസിംഗ്, പറക്കാട്ട് ജ്വല്ലറി, കൽപനാസ് ഫാമിലി സലൂൺ ആന്റ് സ്പാ, ദിവാസ്, ഹൗസ് ജോയ് എന്നിവരാണ് പെർഫ്യൂം മോണ്ടെ ദുബായ് കോഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യയുടെ ഇവന്റ് പാർട്‌ണേഴ്‌സ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.