വര്‍ഗീയ പരാമര്‍ശം: വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി

വര്‍ഗീയ പരാമര്‍ശം: വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി

vellappalliകൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ ആന്ധ്രാസ്വദേശികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്ന് രാവിലെ ആലുവ പൊലീസ് സ്റ്റേഷനില്‍ സി.ഐ ടി. ബി വിജയന് മുന്നിലാണ് വെള്ളാപ്പള്ളി ഹാജരായത്. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വെള്ളാപ്പള്ളിക്ക് ഇന്ന് തന്നെ ജാമ്യം അനുവദിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മുസ്ലീമായതിനാലാണ് നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നും മരിക്കണമെങ്കില്‍ മുസ്ലീമായി മരിക്കണമെന്നുമാണ് വെള്ളാപ്പള്ളി ആലുവയില്‍ പ്രസംഗിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.