കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍ കോടതിയില്‍ കീഴടങ്ങി

കതിരൂര്‍ മനോജ് വധം: പി.ജയരാജന്‍ കോടതിയില്‍ കീഴടങ്ങി

P. JAYARAJANകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം കീഴടങ്ങിയത്.

രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ കോടതിയില്‍ എത്തിയാണ് ജയരാജന്‍ കീഴടങ്ങിയത്. സി.പി.എം നേതാക്കളായ എം.വി.ജയരാജന്‍, കെ.കെ.രാഗേഷ് തുടങ്ങിയവര്‍ ജയരാജനൊപ്പം കോടതിയില്‍ എത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമന്‍ ജയരാജന്റെ അനുയായിയാണെന്നും കേസിലെ പ്രതികളില്‍ ജയരാജനു മാത്രമാണ് മനോജിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.