വി.എസ് ഇല്ലാതെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി സി.പി.എം. വി.എസിന്റെ തട്ടകമായ മലമ്പുഴയില്‍ സി.ഐ.ടി.യു നേതാവ് എ.പ്രഭാകരനാണ് പാലക്കാട് ജില്ലാ ഘടകം സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ ഇടം നേടിയത്.
മലമ്പുഴയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി.എസ് അച്യുതാനന്ദനോ പിണറായിയോ മത്സര രംഗത്തു വേണമെന്ന് നേരത്തെ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമതീരുമാനം നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉണ്ടാവും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ കെ.വി രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പോളിറ്റ് ബ്യൂറോ ഇടപെട്ട് വി.എസിനു സീറ്റു നല്‍കുകയായിരുന്നു.
Photo Courtesy : Google/ images may be subject to copyright