വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ നിരോധിച്ചു

വിക്‌സ് ആക്ഷന്‍ 500 ഇന്ത്യയില്‍ നിരോധിച്ചു

 

മുംബൈ: വിക്‌സ് ആക്ഷന്‍ 500ന്റെ ഉത്പാദനവും വില്‍പനയും ഇന്ത്യയില്‍ നിര്‍ത്തിവെച്ചു. അമേരിക്കന്‍ കമ്പനി നിര്‍മ്മിക്കുന്ന വിക്‌സ് ആക്ഷന്‍ 500 ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് നിരോധിച്ചത്. ആരോഗ്യത്തിനു ദോഷകരമായ വസ്തുക്കള്‍ വിക്‌സില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനകളില്‍ വ്യക്തമായത്. പാരസെറ്റമോള്‍, ഫിനില്‍ഫ്രൈന്‍ ആന്റ് കഫീന്‍ എന്നിവരുടെ നിശ്ചിത ഡോസുകളാണ് ‘വിക്‌സ് ആക്ഷന്‍ 500’ ല്‍ അടങ്ങിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ പോലും വിക്‌സ് ആക്ഷന്‍ 500 ആര്‍ക്കും നല്‍കരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഉല്‍പന്നത്തിന്റെ ഗുണവും സുരക്ഷയും ഉറപ്പു വരുത്താന്‍ വേണ്ടി വില്‍പന നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് മരുന്നിന്റെ ഇന്ത്യയിലെ ഉത്പാദകരായ പ്രോക്ടര്‍ ആന്റ് ഗാംബിള്‍സ് അറിയിച്ചു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.