സൂര്യാഘാതത്തിന്റെ പാടുകള്‍ നീക്കാം…

സൂര്യാഘാതത്തിന്റെ പാടുകള്‍ നീക്കാം…

Beautiful young Sexy woman laying in bikini during sunbath next to swimming pool

എല്ലാവരും വേനല്‍ക്കാല സൂര്യനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ എല്ലാവരും അതാസ്വദിക്കാന്‍ കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം പാര്‍ക്കിലും ബീച്ചുകളിലും പോകുന്നു. പക്ഷെ സൂര്യന് കീഴില്‍ ആഹ്ലാദപൂര്‍വ്വം ദിവസം ചെലവിടുന്ന നമ്മള്‍ വൈകുന്നോരമാകുമ്പോഴേക്കും കൈകളിലും മുഖത്തും സൂര്യാഘാതത്തിന്റെ കറുത്ത പാടുകളുമായി വീട്ടിലേക്ക് മടങ്ങേണ്ടിവരുന്നു. ‘സണ്‍ ടാന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യന്റെ ചൂടേറ്റ് ഉണ്ടാകുന്ന സൗന്ദര്യത്തെ കെടുത്തുന്ന ഈ വില്ലന്‍ പാടുകള്‍ കഴുത്തിലും കൈകളിലും മുഖത്തും കാലുകളിലും പ്രത്യക്ഷപ്പെടുന്നു. സമയക്കുറവ് മൂലം ഈ പാടുകള്‍ കളയാന്‍ നമ്മള്‍ ബ്ലീച്ചിനെയും കെമിക്കല്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്നു. ഉപയോഗശേഷമാണ് ഇത് നമ്മുടെ മൃദുലചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി അറിയുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

അതേ സമയം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തെ പരിപോഷിപ്പിച്ച് ഈ കറുത്തപാടുകളെ സാവധാനത്തില്‍ ഇല്ലാതാക്കുന്നു. ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഒരു സ്‌ക്രബ് ആയി ഉപയോഗിക്കുന്നത് സൂര്യാഘാതത്തിന്റെ പാടുകള്‍ കളയാന്‍ നല്ലതാണ്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നത് നല്ല ഫലം നല്‍കും. വിനിഗറും വെള്ളവും തുല്ല്യഅളവില്‍ കലര്‍ത്തി ഉപയോഗിക്കുന്നതും ഈ കറുത്തപാടില്‍ നിന്നും രക്ഷ നേടാന്‍ നല്ലതാണ്. ഈ ലായനിയില്‍ കറുത്ത പാടുകളുള്ള ചര്‍മ്മം അഞ്ചോ പത്തോ മിനിറ്റുനേരം മുക്കിവെച്ചാല്‍ മതി. ഇത് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതി. ദിവസേന ഇങ്ങിനെ ചെയ്യുന്നത് നല്ല ഫലം കൊണ്ടുവരും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.