അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തുമെന്ന് വി.എം സുധീരന്‍

അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തുമെന്ന് വി.എം സുധീരന്‍

19TV_P1_PROMO_SUDHE_955907fതിരുവനന്തപുരം: കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മന്ത്രിമാരുടെ ഭാഗത്ത് തെറ്റ് കണ്ടാല്‍ ഇനിയും തിരുത്തുമെന്ന് അദ്ദേഹം കെ.പി.സി.സി യോഗത്തില്‍ പറഞ്ഞു.

അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തുമെന്നും സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുധീരന്റെ പ്രസ്താവനക്കെതിരെ എ ഗ്രൂപ്പ് രംഗത്തെത്തി. സുധീരന്റെ പരാമര്‍ശം എല്‍.ഡി.എഫിന് അടിക്കാനുള്ള വടിയാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു. കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപനും രംഗത്തെത്തി. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.