പോര്‍ക്ക് വറ്റിച്ച് വറുത്തത്

പോര്‍ക്ക് വറ്റിച്ച് വറുത്തത്

pork-fry-nadan-pork-ularthiyathu-recipe.1024x1024ആവശ്യമുള്ള സാധനങ്ങള്‍

1. പോര്‍ക്ക് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചത് ഒരു കിലോ
2. മുളകുപൊടി ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി ഒരുടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക് അരടീസ്പൂണ്‍
വെളുത്തുള്ളിയല്ലി മൂന്ന് അല്ലി
ചുവന്നുള്ളി രണ്ട്
ഇഞ്ചി ചെറിയ കഷണം
പെരുംജീരകം അരടീസ്പൂണ്‍
ഗ്രാമ്പൂ രണ്ട്
കറുവാപ്പട്ട (ഇവ അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചത്) ഒന്ന്
3. വിനാഗിരി രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
4. വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് (ഇടത്തരം കഷണങ്ങള്‍) രണ്ട്
5. എണ്ണ പാകത്തിന്
കടുക് ഒരു ടീസ്പൂണ്‍
ചുവന്നുള്ളി നീളത്തിലരിഞ്ഞത് രണ്ടു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഇറച്ചിക്കഷണങ്ങളില്‍ ഉപ്പ്, വിനാഗിരി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, പെരുംജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ അരച്ചതു ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ഒരുവിധം വേവിക്കുക. ഇതില്‍ വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ചേര്‍ത്ത് വെന്ത് ചാറ് വറ്റുമ്പോള്‍ വാങ്ങുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളി വഴറ്റുക. ഇത് ഇറച്ചിയില്‍ ചേര്‍ത്തിളക്കി ചെറുതീയില്‍ അല്പനേരം ഇരുന്നശേഷം വിളമ്പാം.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.