മിസ് സൗത്ത് ഇന്ത്യ 2017 കൊച്ചി ഓഡിഷന്‍

മിസ് സൗത്ത് ഇന്ത്യ 2017 കൊച്ചി ഓഡിഷന്‍

14517666_970323579738255_1290587033574089695_nകൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ 2017 കൊച്ചി ഓഡിഷന്‍ നാളെ നടക്കും. കൊച്ചിയിലെ ഹോട്ടല്‍ ബ്യൂമോണ്ട് ദ ഫേണില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഓഡിഷന്റെ ഡ്രസ്സ് കോഡ് ബ്ലാക്ക് കോക്ക് ടെയിലാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് മത്സരത്തിന്റെ മറ്റ് ഓഡിഷനുകള്‍ നടത്തുന്നത്. ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന 15 ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യപ്രായോജകര്‍.
വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’4’ന് മുകളില്‍ ഉയരമുണ്ടാകണം.
അവിവാഹിതയായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.misssouthindia.org

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.