ജേക്കബ് തോമസ് മാറണമെന്നത് മാണിയുടെയും ബാബുവിന്റെയും ആഗ്രഹമാണെന്ന് വി.എസ്

ജേക്കബ് തോമസ് മാറണമെന്നത് മാണിയുടെയും ബാബുവിന്റെയും ആഗ്രഹമാണെന്ന് വി.എസ്

achuthanandan-mainതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് മാറണമെന്നത് കെ.എം മാണിയെയും കെ.ബാബുവിനെയും പോലുള്ളവരുടെ ആവശ്യമാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അവര്‍ അദ്ദേഹത്തെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അഴിമതി വീരന്മാര്‍ അദ്ദേഹത്തിനെതിരെ കുപ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ ദിവസം വി.എസ് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയ സാഹചര്യത്തിലായിരുന്നു വി.എസിന്റെ പ്രതികരണം.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.