ഇലക്ട്രിക്കല്‍ മേഖലയിലെ പെണ്‍കരുത്ത്

ഇലക്ട്രിക്കല്‍ മേഖലയിലെ പെണ്‍കരുത്ത്

_mg_8600വ്യവസായ സംരംഭകര്‍ക്കിടയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയില്‍ വെന്നിക്കൊടി പാറിച്ച റേസിടെക്കിന്റെ സാരഥി ലേഖ ബാലചന്ദ്രന്‍. കേരളത്തില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഈ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കരുത്തുറ്റ വനിതാ സംരംഭകയാണ് ലേഖ. ട്രാന്‍സ്‌ഫോമര്‍ നിര്‍മ്മാണരംഗത്തെ വെല്ലുവിളികളെ അതിജീവിച്ച് ഒറ്റയാള്‍ പോരാട്ടത്തിലൂടെ റേസിടെക്കിനെ ഉയരങ്ങളിലേക്കെത്തിച്ച ലേഖ ബാലചന്ദ്രന്റെ വിജയകഥ വായിക്കാം.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ലേഖ വിവാഹത്തിനുശേഷമാണ് വ്യവസായ രംഗത്തെത്തുന്നത്. ഭര്‍ത്താവിന്റെ കുടുംബ ബിസിനസ്സില്‍ പങ്കാളിയായതോടെയാണ് സംരംഭകത്വത്തിന്റെ ആദ്യപാഠങ്ങള്‍ അവര്‍ സ്വായത്തമാക്കിയത്. 18 വര്‍ഷത്തോളം മുന്നോട്ടുപോയ വ്യവസായത്തില്‍ നിന്ന് പിന്മാറി സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനായി ലേഖയും മാര്‍ക്കറ്റിംഗ് വിദഗ്ധനായ ഭര്‍ത്താവ് ബാലചന്ദ്രനും തീരുമാനിച്ചതോടെയാണ് റേസിടെക് ഇലക്ട്രിക്കല്‍സ് പിറവി കൊണ്ടത്.
കഠിനമായ പരിശ്രമത്തിലൂടെയാണ് ട്രാന്‍സ്‌ഫോമറുകളുടെ ഈ വലിയ ലോകം ലേഖ ബാലചന്ദ്രന്‍ വെട്ടിപ്പിടിച്ചത്. സ്ത്രീകള്‍ പൊതുവേ കടന്നുചെല്ലാന്‍ മടിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ്സില്‍ വിജയം നേടാന്‍ ലേഖയെ സഹായിച്ചത് സ്വന്തം ഇച്ഛാശക്തിയും സ്ഥിരോത്സാഹവും തന്നെയാണ്. വിപണിയെ അറിഞ്ഞ് ഉല്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ സഹായിച്ചുകൊണ്ട് ഭര്‍ത്താവും ലേഖയ്‌ക്കൊപ്പം നിന്നു. വ്യവസായ സംരംഭകത്വത്തിലെ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും ഉല്പന്നങ്ങളെക്കുറിച്ചുള്ള ധാരണയും സ്വന്തമായി ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുവാനുള്ള ലേഖയുടെ പ്രയത്‌നത്തിന് മുതല്‍ക്കൂട്ടായി. പിന്നീടങ്ങോട്ട് അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയായിരുന്നു ആലുവ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന റേസിടെക്കിനെ കാത്തിരുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.