ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനമുണ്ടാകില്ലെന്ന് വി.എം സുധീരന്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനമുണ്ടാകില്ലെന്ന് വി.എം സുധീരന്‍

sudheeranആലപ്പുഴ: ക്രിമിനല്‍ ഗുണ്ടാ പശ്ചാത്തലമുള്ളവര്‍ക്ക് കോണ്‍ഗ്രസ്സില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികളായ സംഭവങ്ങളില്‍ 24 മണിക്കൂറിനകം പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാക്കള്‍ പ്രതികളായ വടക്കാഞ്ചേരി പീഡനക്കേസിലും എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ ജനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സി.പി.എം നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശ്ശൂര്‍ സി.പി.എം ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ അന്വേഷണം വേണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.