പാര്‍ട്ടിക്കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

പാര്‍ട്ടിക്കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

oomen_chandy_8466f_0-1423052453തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ പാര്‍ട്ടിക്കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അധികാരം ലഭിച്ചതോടെ ഇടതുപക്ഷം ജനങ്ങളെയും ജനകീയ പ്രശ്‌നങ്ങളെയും മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിതരണ സംവിധാനം തകരാറിലായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുവെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധമുള്ളവരെ എങ്ങനെ ദ്രോഹിക്കാമെന്ന് മാത്രമാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ ശത്രുക്കളായി പ്രഖ്യാപിച്ചാല്‍ ഭരണം സുഗമമാവില്ലെന്നും ഭരണമെന്നാല്‍ സ്ഥലം മാറ്റമാണെന്ന ധാരണ ഇടതുപക്ഷം തിരുത്തണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.