വരണ്ട ചുമ അകറ്റാം
മഞ്ഞുകാലത്തിനൊപ്പം എത്തുന്ന ആരോഗ്യപ്രശ്നമാണ് വരണ്ട ചുമ. ഇതാ വരണ്ട ചുമ അകറ്റാന്‍ ചില ആയുര്‍വ്വേദ പരിഹാരങ്ങള്‍…
കല്‍ക്കണ്ടവും കുരുമുളക് പൊടിയും യോജിപ്പിച്ച് ഒരു സ്പൂണ്‍ വീതം ദിവസവും കഴിക്കുന്നത് വരണ്ട ചുമ അകറ്റും.
ചുമ ഇല്ലാതാക്കാന്‍ ഇളം ചൂടുള്ള ഉപ്പുവെള്ളം പതിവായി കവിള് കൊള്ളാം.
ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് ചുമക്ക് പരിഹാരമാണ്.
തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുന്നതും വരണ്ട ചുമ മാറാന്‍ സഹായിക്കും.
ഇഞ്ചി നീരില്‍ അല്പം ചെറുനാരങ്ങാനീരോ തേനോ ചേര്‍ത്തു കഴിക്കുന്നതും ഗുണം ചെയ്യും.
ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും ചുമ ഇല്ലാതാക്കും.
വരണ്ട ചുമ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയും കല്‍ക്കണ്ടവും യോജിപ്പിച്ച് കഴിക്കാം.
Photo Courtesy : Google/images may be subjected to copyright