കമലിനെതിരായ ബിജെപി നയത്തില്‍ മാറ്റമില്ലെന്ന് ശോഭ സുരേന്ദ്രന്‍

കമലിനെതിരായ ബിജെപി നയത്തില്‍ മാറ്റമില്ലെന്ന് ശോഭ സുരേന്ദ്രന്‍

Pa-oqH1P_400x400തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ദേശീയതക്ക് എതിരെ ആരു നിലപാട് സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കമലിനേക്കാള്‍ ബുദ്ധിയും കഴിവും ഉള്ളവര്‍ വന്നാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി. കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കമല്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണെന്നും ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ രാജ്യം വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം കേട്ട് എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഉന്നയിച്ചതോടെയാണ് കമലിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. അതേസമയം കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകുടെ നേതൃത്വത്തില്‍ കൂട്ടായ്മ നടന്ന വേദിയില്‍ ചാണക വെള്ളം തളിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചിരുന്നു.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.