ലോ അക്കാദമി: വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

ലോ അക്കാദമി: വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

THIRUVANANTHAPURAM:: 16/01/2017: SFI students staging a protest near the The Law Academy  in Thiruvananthapuram on Monday. Students belonging to KSU, MSF, AISF and ABVP also staging protests near the same venue................Photo S.Mahinsha

തിരുവനന്തപുരം: ലോ അക്കാദമിയില്‍ 29 ദിവസമായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥി സംയുക്ത സമിതി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. വിദ്യാര്‍ത്ഥി, മാനേജ്‌മെന്റ് പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്നും സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ കാലാവധി ഇല്ലാതെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി. ഈ തീരുമാനങ്ങളില്‍ മാനേജ്‌മെന്റ് മാറ്റം വരുത്തിയാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് കെ.മുരളീധരന്‍ എം,എല്‍.എയും ബി.ജെ.പി നേതാവ് വി.വി രാജേഷും അറിയിച്ചു.

 

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.