പള്‍സര്‍ സുനിയും വിജീഷും അറസ്റ്റില്‍

പള്‍സര്‍ സുനിയും വിജീഷും അറസ്റ്റില്‍

pulsarsunii_2801കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് സുനിയെയും കൂട്ടാളി വിജീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത പോലീസ് സുരക്ഷ ഭേദിച്ച് മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തിയ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനു സമീപം പള്‍സര്‍ ബൈക്കിലെത്തിയ ഇവര്‍ മതില്‍ ചാടി അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിലെത്തിയത്. സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് മാര്‍ച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വഴി യുവനടിയെ ഒരു സംഘമാളുകള്‍ കാറില്‍ അതിക്രമിച്ചു കയറി ആക്രമിച്ചത്.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.