ആരോഗ്യത്തിനായി ആപ്പിള്‍

ആരോഗ്യത്തിനായി ആപ്പിള്‍

beautiful blond girl with red apple

പതിവായി ആപ്പിള്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകറ്റാമെന്ന പഴമൊഴിയില്‍ നിന്ന് ആപ്പിളിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. ഇതാ ആപ്പിള്‍ കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങള്‍…

അയേണ്‍ അടങ്ങിയ ആപ്പിള്‍ ശരീരത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിച്ച് അനീമിയ തടയുന്നു.

ഫൈബറുകളാല്‍ സമൃദ്ധമായ ആപ്പിള്‍ വിശപ്പ് അകറ്റുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കലോറി കുറഞ്ഞ ഈ ഫലം എത്ര കഴിച്ചാലും വണ്ണം കൂടുമെന്ന പേടി വേണ്ട.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആപ്പിള്‍ പുകവലി മൂലമുള്ള ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

പതിവായി ആപ്പിള്‍ കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ പരിഹരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്ന ആപ്പിള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.

പ്രമേഹത്തെ തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഫലം കൂടിയാണ് ആപ്പിള്‍.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.