നവോത്ഥാനം നേടുന്ന രാജ്യത്തിലൂടെ ചുവടുവെക്കുമ്പോള്‍…

നവോത്ഥാനം നേടുന്ന രാജ്യത്തിലൂടെ ചുവടുവെക്കുമ്പോള്‍…

 

chapatiപോളണ്ട്, ജൂതന്മാര്‍ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ കൊടുംക്രൂരതകളാണ് നമ്മള്‍ വേദനയോടെ ഓര്‍മ്മിക്കുക. ഇത്തരം ക്രൂരതകള്‍ വീണ്ടും അരങ്ങേറാന്‍ അനുവദിക്കില്ലെന്ന വൈകാരികതയോടെയാണ് നമ്മള്‍ ഇതെല്ലാം ഓര്‍മ്മിക്കുക. രക്തരൂക്ഷിതമായ ആ യുദ്ധത്തില്‍ 60 ലക്ഷം പോളിഷ് പൗരന്മാരാണ് കൊല്ലപ്പെട്ടത്. നാസി ജര്‍മ്മനി പോളണ്ട് ആക്രമിച്ചത് ജൂതന്മാരെ തടവിലാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ്. ഭൂമുഖത്ത് നിന്ന് തന്നെ ജൂതസമുദായത്തെ തുടച്ചുനീക്കുക എന്നതായിരുന്നു ലക്ഷ്യം. കുറഞ്ഞ പക്ഷം യൂറോപ്പില്‍ നിന്നോ അതല്ലെങ്കില്‍ ജര്‍മ്മനിയില്‍ നിന്നോ ജൂതന്മാരെ തുടച്ചുനീക്കുക എന്നതായിരുന്നു നാസി ജര്‍മ്മനിയുടെ ലക്ഷ്യം. ദുരിതത്തിന്റെ ക്രൂരമായ കൈകള്‍ ഒരിക്കലും പോളണ്ടിനോട് ദയ കാണിച്ചില്ല. എപ്പോഴൊക്കെ ദുരിതങ്ങളും കഷ്ടപ്പാടുകളും പോളണ്ടിനെ സമീപിച്ചുവോ അപ്പോഴെല്ലാം അത് രാജ്യത്തിന് കനത്ത അടി നല്‍കി. ശുഭാപ്തിവിശ്വാസമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഇത്തരം ആഘാതങ്ങളെ എതിരിടാന്‍ കഴിയൂ. അതാണ് പോളണ്ടുകാര്‍.

1025ലാണ് പോളണ്ട് രാജവംശം സ്ഥാപിതമായത്. ആദ്യനാളുകളില്‍, രാജ്യം ലിത്വാനിയയുമായി ഒരു കരാറിലേര്‍പ്പെട്ടു. 1770കളില്‍ ചിതറിപ്പോകുന്നതുവരെ ഈ രാജ്യഭരണം ശക്തമായി നിലകൊണ്ടു. രാജ്യഭരണത്തിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ആസ്ത്രിയ, പ്രഷ്യ, റഷ്യന്‍ രാജവംശം എന്നിവയ്ക്കായി വിഭജിച്ചു നല്‍കി. തുടര്‍ന്ന്്, ഒന്നാം ലോകമഹായുദ്ധ കാലാവസാനത്തോടെ രാജ്യം സ്വാതന്ത്ര്യം നേടി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇത് അധികകാലം നീണ്ടുനിന്നില്ല. 1939ല്‍ നാസി പട പോളണ്ടിനെ ആക്രമിച്ചു. അതിന് ശേഷം ഒട്ടേറെ ദുരന്തങ്ങള്‍ അരങ്ങേറി. നാസി ജര്‍മ്മനിയുടെ ക്രൂരതകളില്‍ നിന്ന് പോളണ്ടിനെ സോവിയറ്റ് റഷ്യ സ്വതന്ത്രമാക്കിയെങ്കിലും കാര്യങ്ങള്‍ മാറിയില്ല. റഷ്യ അധികാരത്തിലേറ്റിയ ഒരു പാവ സര്‍ക്കാരിന്റെ കൈകളിലേക്കാണ് പോളണ്ട് വീണത്. 1989ലാണ് പോളണ്ട് സമ്പൂര്‍ണ്ണമായും സ്വതന്ത്രമാവുന്നത്. ഇതേ തുടര്‍ന്ന്, രാജ്യം ജനാധിപത്യത്തിന്റെയും മുതലാളിത്ത വ്യവസ്ഥയുടെയും പാതയിലേക്ക് പ്രവേശിച്ചു.

മനുഷ്യവികസനസൂചികയുടെ കാര്യത്തില്‍ മുന്‍നിരയിലാണ് പോളണ്ടിന്റെ സ്ഥാനം. യൂറോപ്പിന്റെ നടുക്കായി സ്ഥിതിചെയ്യുന്ന പോളണ്ടിന്റെ അതിര്‍ത്തി പങ്കിടുന്നത് ജര്‍മ്മനി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ഉക്രെയ്ന്‍, ബെലാറസ്, ലിത്വാനിയ എന്നീ രാഷ്ട്രങ്ങളാണ്. ഓരോ വര്‍ഷവും 1.6 കോടി ടൂറിസ്റ്റുകളാണ് യൂറോപ്പിലെ തന്നെ ജനസംഖ്യയുടെ കാര്യത്തില്‍ എട്ടാം സ്ഥാനത്തുള്ള പോളണ്ടില്‍ എത്തുന്നത്. ക്രാക്കോ, വാഴ്‌സോ, ഡാന്‍സ്‌ക്, റോക്ലോ, സെസോ, പോസ്‌നാന്‍, ബിയാലിസ്റ്റോക്, സാകോപെയ്ന്‍, ബിഡ്‌ഗോസ്‌ക്, സൊപോട്ട് എന്നിവയാണ് ജനപ്രിയനഗരങ്ങള്‍. ഇവിടെയാണ് ടൂറിസ്റ്റുകള്‍ അധികം സമയവും ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. മനോഹരമായ നാട്ടിന്‍പുറങ്ങള്‍, അത്യപൂര്‍വ്വമായ പാര്‍ക്കുകള്‍, പുരാതന ചരിത്രാവശിഷ്ടങ്ങള്‍, വാസ്തുശില്‍പവിദ്യ, മനോഹരമായ പര്‍വ്വതനിരകള്‍, ആകര്‍ഷകമായ കമ്പോള ചത്വരങ്ങള്‍, ശാന്തമായ ബീച്ചുകള്‍, ശ്രേഷ്ഠമായ സംസ്‌കാരവും കലയും സംഗീതവും. ഓഷ്വിറ്റ്‌സ്, ബിയാലോവിയെസ നാഷണല്‍ പാര്‍ക്, സമോസ്‌ക്, ടോറന്‍, കല്‍വാരിയ സെബ്രിസഡോവ്‌സ്‌ക, മാല്‍ബോര്‍ക്, കര്‍കൊനോസ്‌കി നാഷണല്‍ പാര്‍ക്, പിയാസ്റ്റ്‌സ് റൂട്ട്, സ്ലോവിന്‍സ്‌കി നാഷണല്‍ പാര്‍ക്, വിയെലിസ്‌ക സാള്‍ട്ട് മൈന്‍ എന്നിവയാണ് പുനരുജ്ജീവനം നേടുന്ന ഈ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.