നോട്ട് ക്ഷാമം: ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി

നോട്ട് ക്ഷാമം: ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി

thomas_isaac_facebook3x2തൃശ്ശൂര്‍: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആവശ്യമായ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് നല്‍കുന്നില്ലെന്നും പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനോട് ആര്‍.ബി.െഎ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും നോട്ട് ക്ഷാമം മൂലം ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്‍കി ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. തൃശൂരില്‍ ട്രഷറി അവലോകന യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നോട്ട് ക്ഷാമത്തിന് കാരണം ട്രക്ക് സമരമാണെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ അറിയിച്ചു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.