പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) വിതരണം ചെയ്തു

പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) വിതരണം ചെയ്തു

_MG_8816കൊച്ചി : പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡുകള്‍ (എഫ്.എം.ബി അവാര്‍ഡ്) വിതരണം ചെയ്തു. കൊച്ചി റമദ റിസോര്‍ട്‌സില്‍ നടന്ന ചടങ്ങില്‍ സിനിമ, ടെലിവിഷന്‍, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മണപ്പുറം എം.ഡി, സി.ഇ.ഒ, സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ വി.പി നന്ദകുമാര്‍ ഭദ്രദീപം കൊളുത്തി എഫ്.എം.ബി അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെഗാസസ് ചെയര്‍മാന്‍ അജിത് രവി, അവാര്‍ഡ് ജൂറി അംഗങ്ങളായ റോയി മണപ്പള്ളില്‍, ഡിക്യു വാച്ചസ് ഡയറക്ടര്‍ നിഷിജിത്ത് കെ ജോണ്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ അജിത് രവി, സംവിധായകന്‍ സലാം ബാപ്പു, റോയ് മണപ്പിള്ളില്‍, ഐശ്വര്യ അഡ്വര്‍ടൈസിംഗ് സി.ഇ.ഒ കെ. വിജയകുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
മികച്ച നടനുള്ള പുരസ്‌കാരം മണികണ്ഠന്‍ ആചാരിയും (കമ്മട്ടിപ്പാടം) മികച്ച നടിക്കുള്ള പുരസ്‌കാരം അനുശ്രീക്ക് വേണ്ടി നിര്‍മ്മാതാവ് ഉണ്ണി ശിവപാലും ഏറ്റുവാങ്ങി. അവാര്‍ഡിന് അര്‍ഹരായവര്‍: മികച്ച സംംവിധായകന്‍: ദിലീഷ് പോത്തന്‍, ന്യൂ ഹീറോ ഷെയ്ന്‍ നിഗം (കിസ്മത്ത്), ന്യൂ ഹീറോയിന്‍- ഹന്ന റെജി കോശി (ഡാര്‍വിന്റെ പരിണാമം), മികച്ച വില്ലന്‍ – ജോണ്‍ കൈപ്പിള്ളില്‍ ( ആന്‍മരിയ കലിപ്പിലാണ്), നവാഗത സംവിധായകന്‍ – ജോണ്‍പോള്‍ ജോര്‍ജ് (ഗപ്പി)

ടെലിവിഷന്‍ വിഭാഗത്തിലെ മികച്ച നടന്‍: ബിജു സോപാനം (ഉപ്പും മുളകും, ഫഌവഴ്‌സ്), മികച്ച നടി: അവന്തിക മോഹന്‍ (ആത്മസഖി, മഴവില്‍ മനോരമ), മികച്ച വാര്‍ത്ത ഛായാഗ്രാഹകന്‍: പി. ശശികാന്ത് (അമൃത), മികച്ച വാര്‍ത്ത അവതാരകന്‍: അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍ ടിവി), മികച്ച വാര്‍ത്ത അവതാരക: സുജയ പാര്‍വ്വതി (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച വാര്‍ത്താ ഡോക്യുമെന്ററി: എന്റെ കേരളം(ഏഷ്യാനെറ്റ് ന്യൂസ്), മികച്ച അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് – ദീപക് ധര്‍മ്മടം (്അമൃത ടിവി), മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ റിപ്പോര്‍ട്ട് – സഹിന്‍ ആന്റണി (റിപ്പോര്‍ട്ടര്‍ ടിവി), മികച്ച ബിസിനസ് വാര്‍ത്താ റിപ്പോര്‍ട്ട് നവീന്‍ വര്‍ഗ്ഗീസ്, (ഏഷ്യാനെറ്റ് ന്യൂസ്), മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ പരിപാടി – പോസിറ്റീവ് ന്യൂസ് (ജീവന്‍ ടി.വി), ട്രൂത്ത് ഇന്‍സൈഡ് (മീഡിയ വണ്‍), മികച്ച അന്വേഷണാത്മക പരിപാടി ക്രൈംബ്രാഞ്ച്, പീപ്പിള്‍ ടി.വി, വാര്‍ത്താ ഛായാഗ്രഹണം പ്രത്യേക പുരസ്‌കാരം – അഖില്‍ദാസ് ( മനോരമ ന്യൂസ്), എക്‌സലന്‍സ് ഇന്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ – ഡോ. പി. സജീവ്കുമാര്‍.

ബിസിനസ് അവാര്‍ഡുകള്‍ – ബിസിനസ് എക്‌സലന്‍സ് ഇന്‍ കസ്റ്റമര്‍ ഫോക്കസ് – അഹമ്മദ് ടി.സി (മാനേജിംഗ് ഡയറക്ടര്‍ കോസ്‌മോസ് വേള്‍ഡ് എല്‍എല്‍പി), ബിസിനസ് എക്‌സലന്‍സ് ഇന്‍ മാര്‍ക്കറ്റ് ഗ്രാവിറ്റി ഇന്നോവേഷന്‍ – എസ്. ശ്രീകുമാര്‍, ഡയറക്ടര്‍, ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് (യൂറോപ്പ്),ആനന്ദ് ട്രാവല്‍ ലിമിറ്റഡ് & ആനന്ദ് മീഡിയ (യൂറോപ്പ്) ലിമിറ്റഡ്, യങ്ങ് എന്‍ട്രപ്രണര്‍ അനുഭ സിന്‍ഹ – (മാനേജിംഗ് ഡയറക്ടര്‍, അള്‍ട്രാ റേയ്‌സ് 3ഡി), വിമന്‍ എന്‍ട്രപ്രണര്‍ – പ്രിയ എ.എസ് (മാനേജിംഗ് ഡയറക്ടര്‍, ഡ്രീംഫഌര്‍ ഹൗസിംഗ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്).
സിനിമ, ടെലിവിഷന്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, യുണീക് ടൈംസ്, സീ സ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, യുടി ടിവി ചാനല്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ്, സണ്‍റൈസ് ഹോസ്പിറ്റല്‍, റമദ റിസോര്‍ട്‌സ്, ഡിക്യൂ വാച്ചസ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ് എന്നിവരാണ് എഫ്.എം.ബി അവാര്‍ഡ് നിശയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.