മഴക്കാലത്തെ ചര്‍മ്മസംരക്ഷണം

മഴക്കാലത്തെ ചര്‍മ്മസംരക്ഷണം

health-skinവേനല്‍നാളുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. മണ്‍സൂണ്‍ മഴ അതിന്റെ താളം കണ്ടെത്തിക്കഴിഞ്ഞു. ഇനി തണുത്ത മഴക്കാലമാണ്. നമ്മുടെ സാധനസാമഗ്രികളും ചര്‍മ്മവും നനയാതിരിക്കാന്‍ എത്ര ശ്രദ്ധിച്ചാലും പലപ്പോഴും കനത്തമഴയില്‍ നനഞ്ഞൊലിക്കാന്‍ സാധ്യത അധികമാണ്. അതിനാല്‍ മഴക്കാലത്തെ ചര്‍മ്മപരിചരണം കൂടുതല്‍ സാഹസികമായിത്തീരാം.

ശരീരത്തിലെ ഏറ്റവും പുറത്തെ ആവരണമായ ചര്‍മ്മത്തിന്റെ പരിചരണം ശരിയായ രീതിയില്‍ നടത്തേണ്ടതിന് ഏറെ പ്രാധാന്യമുണ്ട്. ഇവിടെയാണ് പതിവായി പഴമക്കാര്‍ വിളിക്കുന്ന ‘ക്ലെന്‍സിംഗ്, ക്ലിയര്‍ , മോയ്‌സ്ചറൈസ്’ എന്നീ ചര്‍മ്മപരിചരണരീതികളുടെ പ്രാധാന്യം. മഴക്കാലത്തും നിങ്ങളുടെ ലുക്ക് നന്നായി സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകളാണ് ഇവിടെ പറയുന്നത്:
1.മഴക്കാലത്ത് ചര്‍മ്മം വളരെ നിര്‍ജ്ജീവമായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം ചര്‍മ്മത്തില്‍ അഴുക്ക് പറ്റിപ്പിടിക്കുന്നതാണ്. അവസരം കിട്ടുമ്പോഴൊക്കെ ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
2.മഴക്കാറുള്ള ദിവസങ്ങളിലും ചര്‍മ്മസംരക്ഷണപ്രക്രിയകള്‍ പിന്തുടരാന്‍ മടികാട്ടരുത്. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

3. അധികമായി മേക്കപ്പ് ഉപയോഗിക്കരുത്. കാരണം നിങ്ങള്‍ സൗന്ദര്യം കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ചിലപ്പോള്‍ മഴക്കാലത്ത് വിപരീത ഗുണമായിരിക്കും ചെയ്യുക. ധാരാളമായി മേക്കപ്പ് ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അഴുക്കും രാസവസ്തുക്കളും പ്രതിപ്രവര്‍ത്തിച്ചേക്കും.

4.വരണ്ട ചര്‍മ്മം ആരോഗ്യത്തിന്റെ അടയാളമല്ലെന്നതിനാല്‍, എപ്പോഴും മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കാതിരിക്കുക. വരണ്ട ചര്‍മ്മം കുഴികളും പൊട്ടലും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ചുളിവുകള്‍ വീണ് നിങ്ങളുടെ മുഖത്ത് പ്രായാധിക്യ ലക്ഷ്ണങ്ങള്‍ വന്നുഭവിക്കാന്‍ സാധ്യതയുണ്ട്. മുഖം എപ്പോഴും ടവല്‍ ഉപയോഗിച്ചോ, ടിഷ്യൂ പേപ്പര്‍ വെള്ളത്തില്‍ മുക്കിയോ ഉപയോഗിക്കുക. പിന്നീട് ടവല്‍ ഉപയോഗിച്ച് ഈ വെള്ളം ഒപ്പിയെടുക്കണം. ഇത് ചര്‍മ്മത്തെ എണ്ണ, അഴുക്ക് എന്നിവയില്‍ നിന്നും രക്ഷിക്കും. അതുവഴി ഫംഗസ് ആക്രമണം ഒഴിവാക്കാം.

5.ചര്‍മ്മത്തെ പപ്പായ പള്‍പ് ഉപയോഗിച്ച് പരിചരിക്കണം. ആരോഗ്യമുള്ള, എണ്ണമയമില്ലാത്ത ചര്‍മ്മം വികസിപ്പിച്ചെടുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമാണിത്.

6.ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ കുളിക്കുന്നതിന് പത്ത് മിനിട്ട് മുമ്പോ അലോ വേര ജ്യൂസ് അപ്ലൈ ചെയ്യാം. ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കാനും പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും ഇത് നല്ലതാണ്.

7.അനാവശ്യ രോഗാണുക്കള്‍ ചര്‍മ്മത്തില്‍ വരുന്നത് തടയുന്നതിനും ചര്‍മ്മത്തെ നല്ലതുപോലെ നിലനിര്‍ത്തുന്നതിനും പിഎച്ച് ബാലന്‍സ് സുപ്രധാനഘടകമാണ്. ലാവണ്ടര്‍ ഓയിലോ മഞ്ഞള്‍-പാല്‍ മിശ്രിതമോ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ലാവണ്ടര്‍ ഓയില്‍ തണുത്ത വെള്ളത്തില്‍ ഒഴിച്ച് പുരട്ടണം. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും ചര്‍മ്മത്തിലെ രോഗാണു ആക്രമണം തടയാനും ഉള്ള പ്രസിദ്ധമായ ഉപായമാണ് മഞ്ഞള്‍പ്രയോഗം.

ഈ പൊടിക്കൈകള്‍ നിങ്ങളുടെ മണ്‍സൂണ്‍ നാളുകളെ ശുഭകരമാക്കട്ടെ.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.