വീരപക്രു: മലയാളത്തിന്റെ ജംഗിള്‍ബുക്ക്

വീരപക്രു: മലയാളത്തിന്റെ ജംഗിള്‍ബുക്ക്

 

19274918_1812327262130620_7846706777389609523_nപ്രേക്ഷകരെ വിസ്മയിപ്പിച്ച ആനിമേഷന്‍ ചിത്രങ്ങളുടെ നിരയില്‍ ചരിത്രം കുറിക്കാന്‍ മലയാളത്തില്‍ നിന്ന് ഒരു സിനിമ. വീരപക്രു എന്ന ചിത്രത്തിലൂടെ നവാഗതനായ സുജിത് അയ്യപ്പന്‍ കേരളത്തിന് ആദ്യ ആനിമേഷന്‍ സിനിമ സമ്മാനിക്കുകയാണ്. ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ചിത്രം കുട്ടികള്‍ക്കുവേണ്ടിയുള്ള ഫാന്റസി ത്രില്ലറാണ്. കാടിന്റെ രക്ഷകനായ വീരപക്രുവിന്റെ കഥയാണ് സിനിമയില്‍ ദൃശ്യവത്കരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായിരിക്കും വീരപക്രുവിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നതെന്ന് സംവിധായകന്‍ സുജിത് പറഞ്ഞു. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞ വീരപക്രുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് യുവതാരം ടൊവിനോ തോമസാണ്. സനല്‍ദേവ് സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സുധി മാഡിസനാണ്. വീരപക്രുവിനു വേണ്ടി പബ്ലിസിറ്റി ഡിസൈന്‍ ചെയ്യുന്നത് സുനീഷ്.കെ.സുകുമാരനാണ്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.