ദിലീപിന്റെ പതനം മുന്‍കൂട്ടി പ്രവചിച്ച് സ്വാമി ഹിമവല്‍ ഭദ്രാനന്ദ

ദിലീപിന്റെ പതനം മുന്‍കൂട്ടി പ്രവചിച്ച് സ്വാമി ഹിമവല്‍ ഭദ്രാനന്ദ

15492358_1211141362311583_6489800312230441117_n

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ഇന്ന് കേരളം. ജനപ്രിയനായകന്‍ പ്രതിനായകനായി മാറിയ സംഭവങ്ങള്‍ക്ക് അവിശ്വസനീയതോടെയാണ് നാം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ദിലീപിന്റെ ഈ പതനം സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ മുന്‍കൂട്ടി കണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2016 നവംബര്‍ 28 വൈകിട്ട് 06:20ന് രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ദിലീപിന്റെ സമയം തുടങ്ങി എന്ന തലക്കെട്ടിലാണ് നടനെ കുറിച്ചുള്ള പ്രവചന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. എല്ലാം വിധിയാണെന്നും ദിലീപിന്റെ സമയം തുടങ്ങിയെന്നും പ്രതിപാദിക്കുന്ന പോസ്റ്റില്‍ സമാധാനം നശിക്കുന്ന നാളുകള്‍ കാവ്യ മാധവനെ തേടിയെത്തുമെന്നും വ്യക്തമാക്കുന്നു. ദിലീപിന്റെ ദാരുണ ഭാവിയെ അകക്കണ്ണുകൊണ്ട് കണ്ട സ്വാമിയെ കുറിച്ചാണ് ഇപ്പോള്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്.

 

15171107_1187691171323269_1511094475147944841_nരാഷ്ട്രീയപാര്‍ട്ടികളേയും നേതാക്കളേയും കുറിച്ച് ആത്മീയ ഗുരുവായ രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ നടത്തിയ പ്രവചനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രശസ്ത താരം മോഹന്‍ലാലിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സ്വാമിയുടെ പ്രവചനം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ആ സമയത്താണ് ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് താരത്തിന് ബുദ്ധിമുട്ടുകളുണ്ടാവുന്നത്. ഇത് കൂടുതല്‍ ആളുകളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കാന്‍ കാരണമായി.
ഉത്രാടം തിരുനാള്‍ എച്.എച് പദ്മനാഭ ദാസ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിച്ച സ്വാമി പ്രശസ്തരായ വ്യക്തികളുടെ വിജയവും തോല്‍വിയും പ്രകൃതി ദുരന്തങ്ങളും അപകടങ്ങളുമെല്ലാം നേരത്തേ പ്രവചിച്ചിരുന്നു.
തന്റെ ഏഴാം വയസ്സില്‍ അച്ഛന്റെയും മുത്തച്ഛന്റെയും മരണം പ്രവചിച്ചതോടെയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ പ്രവചനസിദ്ധി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. എ കെ ആന്റണിയുടെ രാജിയെ സംബന്ധിച്ച പ്രവചനം കൂടുതല്‍ ആളുകളെ സ്വമിയിലേക്ക് അടുപ്പിച്ചിരുന്നു. ലോകത്തെ പിടിച്ചു കുലുക്കിയ സുനാമി ദുരന്തം പ്രവചിച്ചതിനെ തുടര്‍ന്ന് 21ാം വയസ്സില്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ മദര്‍ തെരേസ അവാര്‍ഡിന് അര്‍ഹനായി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.