ദിലീപിന് ജാമ്യമില്ല: റിമാന്‍ഡില്‍ തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പോലീസ് ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമാണെന്നും ജാമ്യം നല്കിയാല് പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിലീപ് കേസിലെ മുഖ്യസൂത്രധാരനാണെന്നും പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. കേസ് ഗുരുതര സ്വഭാവമുള്ളതാണെന്നും ഇന്ത്യന്‍ ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണെന്നും കോടതി നിരീക്ഷിച്ചു. യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി ജൂലൈ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Photo Courtesy : Google/images may subject to copyright