പാദങ്ങള്‍ സുന്ദരമാക്കാം

പാദങ്ങള്‍ സുന്ദരമാക്കാം

 
tips for beautiful feetസുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത പെണ്‍കൊടിമാര്‍ ഉണ്ടാവില്ല. ഇതാ വിണ്ടുകീറി വരണ്ടുപോയ പാദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍…

ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കാല്‍പാദങ്ങള്‍ 20 മിനിറ്റ് മുക്കിവെക്കാം.

ലാക്ഷാദി തൈലമോ നാല്പാമരാദി തൈലമോ ഉപയോഗിച്ച് കാലുകള്‍ മസാജ് ചെയ്യാം. ഇത് രക്തയോട്ടം കൂട്ടി പാദങ്ങള്‍ മൃദുവാക്കും.

ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദങ്ങള്‍ സുന്ദരമാക്കും.

കറ്റാര്‍വാഴ നീര് പതിവായി പുരട്ടുന്നത് വിണ്ടുകീറലും വരള്‍ച്ചയും ഒഴിവാക്കും.

വിനിഗര്‍ ചേര്‍ത്ത വെള്ളത്തില്‍ പാദങ്ങള്‍ മുക്കിവെക്കുന്നത് ദുര്‍ഗന്ധമകറ്റി കാലുകള്‍ മൃദുവാക്കും.

പാദങ്ങള്‍ മൃദുവാക്കാന്‍ തേന്‍, നാരങ്ങാനീര്, പാല്‍ എന്നിവ യോജിപ്പിച്ച് പുരട്ടാം.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും പാലും റോസ് വാട്ടറും ചേര്‍ത്ത് മാസ്‌ക്കായി പാദങ്ങളില്‍ പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. ഇത് കാലിലെ കരുവാളിപ്പ് അകറ്റി ചര്‍മ്മം മനോഹരമാക്കും.

പാദങ്ങള്‍ക്ക് മൃദുത്വമേറാന്‍ കാലുകളില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും പഴം നന്നായി അരച്ച് പേസ്റ്റ് ആക്കിയ ശേഷം കാലുകളില്‍ പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നതും ഫലപ്രദമാണ്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.