ഹൃദയാരോഗ്യം സംരക്ഷിക്കാം

ഹൃദയാരോഗ്യം സംരക്ഷിക്കാം

 

Heart-Healthഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍…

സാല്‍മന്‍ – ഒമേഗ 3 അടങ്ങിയ സാല്‍മന്‍, ട്യൂണ തുടങ്ങിയ മീനുകള്‍ ഹൃദയരോഗങ്ങള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ടു തവണ ഇവ കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും.

ഓറഞ്ച് ജ്യൂസ് – രക്തധമനികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പതിവായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഫലപ്രദമാണ്.

കാപ്പി – നെതര്‍ലന്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ദിനവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവരില്‍ മറ്റുള്ളവരില്‍ ഹൃദ്രോഗ സാധ്യത കുറവാണെന്ന്് കണ്ടെത്തിയിരുന്നു. എന്നാല്‍ ദിനവും കുടിക്കുന്ന കാപ്പിയുടെ അളവ് അമിതമാവാതെയിരിക്കാന്‍ ശ്രദ്ധിക്കണം.

ഗ്രീന്‍ ടീ – ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യദായകമായ പാനീയമാണ് ഗ്രീന്‍ ടീ. ഹൃദയാരോഗ്യത്തിനായി ട്രീന്‍ ടീ പതിവാക്കാം.

ബ്രൊക്കോളി – വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ബ്രൊക്കോളി പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും പ്രതിരോധിക്കും.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.