കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017: ഗ്രൂമിംഗ് ആരംഭിച്ചു

കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017: ഗ്രൂമിംഗ് ആരംഭിച്ചു

IMG_1654ആലപ്പുഴ: വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിന്റെ ഗ്രൂമിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 18ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മത്സരം നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍ കോറല്‍ ഗ്രൂപ്പാണ്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യു വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, ഫാറ്റിസ് എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസ്, ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിന്റെ സഹകരണത്തോടുകൂടിയാണ് മിസിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.