ബ്ലൂവെയില്‍ ഗെയിം നിരോധിക്കണം: പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

ബ്ലൂവെയില്‍ ഗെയിം നിരോധിക്കണം: പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്

 

pinarayiതിരുവനന്തപുരം: ബ്ലൂവെയില്‍ ഗെയിമിന്റെ വ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കുട്ടികളെ ലക്ഷ്യം വെക്കുന്ന ഈ ഗെയിം രാജ്യത്ത് പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ഗെയിം നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ജീവനെടുക്കുന്ന ഈ ഗെയിം ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ഗെയിമിന്റെ വ്യാപനം തടയുന്നതിന് കേരളത്തില്‍ സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ വഴി ബോധവത്കരണം നടത്തുണ്ടെന്നും പിണറായി വ്യക്തമാക്കി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.