സര്‍ക്കാരിന്റെ കൂറ് മദ്യമുതലാളിമാരോടാണെന്ന് വി.എം സുധീരന്‍

സര്‍ക്കാരിന്റെ കൂറ് മദ്യമുതലാളിമാരോടാണെന്ന് വി.എം സുധീരന്‍

 

sud
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യമുതലാളിമാരോടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്.സി-എസ്.റ്റി. കോളനികള്‍ എന്നിവക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ലെന്നും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.