സോളാര്‍ അഴിമതി: യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്

സോളാര്‍ അഴിമതി: യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്

 

oommenതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. കേസില്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാന ഉത്തരവാദികളാണെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെ സമാനമായ കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിക്കും ഓഫീസിനുമുള്ള പങ്ക് വ്യക്തമായെന്നും സരിതയുടെ കത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കേസ് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ എം.എല്‍.എമാരായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ കേസില്‍ തെളിവ് നശിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലിംരാജ്, തോമസ് കുരുവിള എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സെപ്തംബര്‍ 26നാണ് ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.