റെഡ് എര്‍ത്ത്: ബ്രാന്‍ഡിംഗില്‍ ഒരു പുതിയ ലോകം – അനില്‍ ജെയിംസ്

റെഡ് എര്‍ത്ത്: ബ്രാന്‍ഡിംഗില്‍ ഒരു പുതിയ ലോകം – അനില്‍ ജെയിംസ്

 

ANIL JAMESറെഡ് എര്‍ത്ത് പറയുന്നു: കാലം മാറി കഥയും മാറണം…

റെഡ് എര്‍ത്ത്.. ഇത് കേവലം ഒരു പേരല്ല. മനുഷ്യസൃഷ്ടിയുടെ മഹാരഹസ്യത്തിലേക്ക് ഉന്നംപിടിക്കുന്ന ഒരു ചൂണ്ടുവിരലുണ്ട് ഈ പേരിനുള്ളില്‍. അതിമനോഹരിയായ, ഭൂമിയെന്ന ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച സൃഷ്ടിയിലേക്ക് അത് വെളിച്ചം വീശുന്നു. ദൈവത്തിന്റെ ഒരു പിടി ചുവന്ന മണ്ണില്‍ നിന്നായിരുന്നു മനുഷ്യനെ സൃഷ്ടിച്ചതെന്ന് ബൈബിളില്‍ പറയുന്നു. അങ്ങനെ ഭൂമിയിലെ ഏറ്റവും മികച്ച ഉത്പന്നത്തിന്റെ ഉത്ഭവകേന്ദ്രം റെഡ് എര്‍ത്ത് എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു.

ഈശ്വരന്റെ കരസ്പര്‍ശത്തിന് തുല്യമായ ഒരു ദിവ്യമുഹൂര്‍ത്തത്തില്‍ ഒരുപിടി സ്വപ്‌നങ്ങളില്‍ നിന്നാണ് ഭൂമിയിലും മികച്ച ബ്രാന്‍ഡുകള്‍ പിറക്കുന്നത്. ഓരോ ബ്രാന്‍ഡിനും പുറകില്‍ അതിനെ വിജയത്തേരിലേറ്റുന്ന ബ്രാന്‍ഡിങ്ങ് എന്നൊരു ശക്തിയുണ്ട്. ഒരുപക്ഷെ ഉപഭോക്താവ് അത് തിരിച്ചറിയുന്നുണ്ടാകില്ല. എന്നാല്‍ ഈ ശക്തിയെ വിപണിക്ക് വ്യക്തമായി അറിയാം. ആഭരണമോ വസ്ത്രമോ സോപ്പോ ചീപ്പോ ആഢംബരക്കാറോ അപാര്‍ട്‌മെന്റോ എന്തുമാകട്ടെ ഓരോ ബ്രാന്‍ഡിനെയും ബ്രാന്‍ഡിങ്ങിലൂടെ ജനഹൃദയങ്ങളില്‍ ഉറപ്പിക്കുന്നു. വിപണിയിലെ കിടമത്സരത്തിന്റെ കുത്തൊഴുക്കില്‍ വീണുപോകാതെ ഓരോ ബ്രാന്‍ഡിനെയും അവര്‍ കാത്തുവെയ്ക്കുന്നു.

അതെ, ബ്രാന്‍ഡിങ് ഒരു കലയാണ്. ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും പിടിച്ചുനിര്‍ത്തുകയും ചെയ്യുക എന്ന അത്ര എളുപ്പമല്ലാത്ത ദൗത്യം. ഇത് തീര്‍ത്തും തിരിച്ചറിഞ്ഞുകൊണ്ട്, അതിന്റെ സാധ്യതകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനായി ബ്രാന്‍ഡുകള്‍ക്ക് പുറകിലെ ബ്രാന്‍ഡിംഗ് ശക്തിയായി മാറാന്‍ സജ്ജമായിരിക്കുകയാണ് കൊച്ചിയിലെ ‘റെഡ് എര്‍ത്ത്’ എന്ന ബ്രാന്‍ഡിംഗ് ടീം.

യുവരക്തത്തിന്റെ കുതിപ്പ്
പുതിയ സൃഷ്ടികള്‍, ഭാവനകള്‍, അനുഭവിച്ചറിയാന്‍ കൊതിപ്പിക്കുന്ന അവതരണം റെഡ് എര്‍ത്ത് ഈ ടാഗ് ലൈനില്‍ നിലയുറപ്പിക്കുന്നു. കാലമേറെ മാറിയിരിക്കുന്നു, നമ്മുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയുമാണ്. ഈ മാറ്റവും മാറ്റത്തിന്റെ വേഗതയും തിരിച്ചറിഞ്ഞ് അതില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് തങ്ങള്‍ ഏറ്റെടുക്കുന്ന ഓരോ ബ്രാന്‍ഡിംഗ് ദൗത്യവും പൂര്‍ത്തിയാക്കുക എന്ന് റെഡ് എര്‍ത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അനില്‍ ജെയിംസ് പറയുന്നു. ‘ അടിമുടി മാറിയ ഒരു പുതിയ തലമുറയെയാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.പത്രങ്ങളും ടി.വി ചാനലുകളും കടന്ന് സാമൂഹ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമാണ് പുതുതലമുറയെ ആകര്‍ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത്.ബ്രാന്‍ഡിംഗില്‍ വളരെ നിര്‍ണായകമായ കാര്യമാണിത്. ഇത് ഒരേ സമയം വലിയ സാധ്യതയും വെല്ലുവിളിയുമാണ്. ‘ – അനില്‍ ജെയിംസ് പരസ്യവിപണിയെ നിരീക്ഷിക്കുന്നു.

അതിവേഗം വളരുന്ന, 120 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ വിപണിയാണെന്ന സത്യം ഇപ്പോള്‍ നമ്മളും തിരിച്ചറിഞ്ഞിരിക്കുന്നു. കടുത്ത മത്സരത്തില്‍ പരസ്യങ്ങള്‍ അനിവാര്യവുമാണ്. ഈ അവസരം മുതലെടുക്കുന്നതിനായി ഇന്ത്യന്‍ വിപണിയെ ഉന്നം വെച്ചിരിക്കുകയാണ് വിദേശ പരസ്യ നിര്‍മ്മാണ കമ്പനികള്‍. പല പ്രാദേശിക പരസ്യ ഏജന്‍സികള്‍ക്കും കളം വിടുകയോ, വിദേശ ഏജന്‍സികള്‍ക്ക് കീഴ്‌പ്പെടുകയോ ചെയ്യേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. എന്നാല്‍ ഈ വിദേശ കമ്പനികളേക്കാള്‍ മികവോടെ, ആര്‍ജ്ജവത്തോടെ, ഉത്തരവാദിത്തത്തോടെ ബ്രാന്‍ഡിംഗ് നടത്താന്‍ നമുക്ക് സാധിക്കുമെന്ന തിരിച്ചറിവാണ് റെഡ് എര്‍ത്ത് എന്ന ബ്രാന്‍ഡിംഗ് ബ്രാന്‍ഡ് ഉണ്ടാക്കുന്നതിലേക്ക് നയിച്ചതെന്ന് അനില്‍ പറയുന്നു.

ഉയരുന്ന ബ്രാന്‍ഡുകള്‍, തകരുന്ന ബ്രാന്‍ഡുകള്‍

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍… കേരലം നാളിതുവരെ കാണാത്ത കാഴ്ചകള്‍ക്ക് സാക്ഷിയായ കാലമായിരുന്നു. ആഗോള ബ്രാന്‍ഡുകള്‍ നമ്മുടെ വിപണിയിലേക്ക് പറന്നെത്തി. ചിക്കാഗോയിലും പാരീസിലും ബര്‍ളിനിലും മറ്റും പുറത്തിറങ്ങുന്ന ഉത്പന്നങ്ങള്‍ ഏതാണ്ട് അതേസമയം തന്നെ നമ്മുടെ കടകളിലും വാങ്ങാമെന്നായി. അങ്ങനെ ബ്രാന്‍ഡ് യുദ്ധം കടുത്തു. റെഡ് എര്‍ത്തിന്റെ പിറവിക്ക് പിന്നിലും ഈ കാലത്തിന്റെ സ്വാധീനമുണ്ട്. പരസ്യ നിര്‍മ്മാണ രംഗത്ത് ഈ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് അനില്‍ റെഡ് എര്‍ത്തിനെ നയിക്കുന്നത്.

‘ മുപ്പത് വര്‍ഷത്തെ അനുഭവ പരിചയം ഉപഭോക്താവിന്റേയും നമ്മുടെ മാര്‍ക്കറ്റിന്റേയും ഓരോ സ്പന്ദനവും അപ്പപ്പോള്‍, വേറിട്ട് മനസ്സിലാക്കാന്‍ എന്നെ പ്രാപ്തനാക്കി. പല വലിയ ബ്രാന്‍ഡുകളും ധാരാളം ചെറിയ ബ്രാന്‍ഡുകളും ഞങ്ങള്‍ കണ്ടു. പലതും അപ്രതീക്ഷിതമായി കുതിച്ചുകേറുന്നതും ചിലത് അതുപോലെതന്നെ തകര്‍ന്നുപോകുന്നതും കണ്ടു. ഇതിനിടയില്‍ വളര്‍ന്നു വരാന്‍ വളരെയധികം സാധ്യതയുണ്ടായിരുന്നിട്ടും ചില ബ്രാന്‍ഡുകള്‍ വളര്‍ന്നില്ല. അത് എന്തുകൊണ്ട് എന്ന ചിന്തയാണ് ‘രെഡ് എര്‍ത്ത്’ എന്ന ബ്രാന്‍ഡിംഗ് സംഘത്തിന് രൂപം കൊടുക്കുന്നതിലേക്ക് ഞങ്ങളെ നയിച്ച മറ്റൊരു പ്രധാന കാരണം. – അനില്‍ പറയുന്നു. ബിസിനസിനെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കുക, ശക്തമായ നേതൃത്വം സൃഷ്ടിക്കുക, വിശ്വസ്തമായ പാര്‍ട്ണര്‍ഷിപ്പുകള്‍ പണിതുയര്‍ത്തുക തുടങ്ങിയവയാണ് ഓരോ ബ്രാന്‍ഡിംഗിലും റെഡ് എര്‍ത്ത് വെയ്ക്കുന്ന ആദ്യ ചുവടുകള്‍.
ഗുണവും വേണം പണവും വേണം

ബ്രാന്‍ഡിംഗ് ഒരു കലയാണെന്ന് നാം പറയുന്നു. എന്നാല്‍ ഈ കല ആര്‍ക്കുവേണ്ടിയുള്ളതാണ്? ഉപഭോക്താവിനോ അതോ ഉടമസ്ഥനോ? ഉപഭോക്താവിന് ഗുണവും ഉടമസ്ഥന് പണവും കിട്ടണം എന്നതാണ് ഇക്കാര്യത്തില്‍ റെഡ് എര്‍ത്തിന്റെ നിലപാട്. പരസ്യം കൊണ്ടുമാത്രം ഒരു ബ്രാന്‍ഡ് ഉണ്ടാകില്ല എന്ന് ടീം റെഡ് എര്‍ത്ത് തീര്‍ത്തുപറയുന്നു. ഉത്പന്നം എന്തുതന്നെയായിരുന്നാലും ബ്രാന്‍ഡ് വാല്യൂ എന്ന നങ്കൂരത്തില്‍ ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഉപഭോക്താവ് എന്ത് കാണുന്നു എന്നതിനേക്കാള്‍, ദൗത്യം ഏല്‍പ്പിച്ചവര്‍ക്ക് ബ്രാന്‍ഡിംഗ് പണം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് റെഡ് എര്‍ത്ത് പറയുന്നു. പരസ്യ ഏജന്‍സികള്‍ ഇതിന് ആവശ്യമായ ഒരു ഉള്‍ക്കാഴ്ച്ചയോടെ പ്രവര്‍ത്തിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സെലിബ്രിറ്റികള്‍ എന്തുചെയ്യും?

ലോകപ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര പറയുന്നത് ‘ബിസിനസിന് രണ്ട് ചടങ്ങുകളുണ്ട്, മാര്‍ക്കറ്റിംഗും ഇന്നവേഷനും’ എന്നാണ്. ഒരു ഉത്പന്നം വിപണിയുടെ ആവശ്യമാക്കി മാറ്റുക എന്നതിലാണ് ബ്രാന്‍ഡിംഗ് ഏജന്‍സിയുടെ മിടുക്ക് എന്ന് ടീം റെഡ് എര്‍ത്ത് പറയുന്നു. അതോടൊപ്പം തന്നെ ഒരു സെലിബ്രിറ്റിയെവെച്ച് പരസ്യം ചെയ്തതുകൊണ്ടുമാത്രം ഉത്പന്നം ക്ലിക്ക് ആകില്ലെന്നും അറിവിന്റേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

‘മാര്‍ക്കറ്റിനെക്കുറിച്ച് വേണ്ടത്ര റിസര്‍ച്ച് നടക്കുന്നില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ പോരായ്മ.ിത് പരിഹരിക്കുന്നവര്‍ക്ക് മാത്രമേ ഒരു മികച്ച ബ്രാന്‍ഡ് കെട്ടപ്പടുക്കാനാകൂ. ലാഭം കുറയുമ്പോള്‍ പരസ്യ ഏജന്‍സിയെ കുറ്റപ്പെടുത്തുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. ഇതുകൊണ്ട് വലിയ കാര്യമില്ല. പകരം വിപണിക്ക് എന്താണ് ആവശ്യമെന്നും, അതാമോ കൊടുക്കുന്നതെന്നും പഠിക്കാന്‍ ശ്രമിക്കണം. അതുപോലെതന്നെ ഉത്പന്നം വിപണിയില്‍ ലഭ്യമാക്കുകയും വേണം. അതിന് വിതരണശൃംഖല വേണ്ടത്ര വികസിപ്പിക്കുകയും ഉപഭോക്താവിന് ആവശ്യമുള്ളപ്പോഴൊക്കെ ഉത്പന്നം കടകളില്‍ ലഭ്യമാക്കുകയും വേണം. ഇക്കാരണത്താല്‍ മാത്രം പൊളിഞ്ഞുപോയ കമ്പനികള്‍ കേരളത്തിലുണ്ട്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കുക എന്നതാണ് ഞങ്ങള്‍ ഞങ്ങള്‍ ബ്രാന്‍ഡിംഗിന്റെ ഭാഗമായി സ്വീകരിക്കുന്ന ഒരു പ്രധാന സ്ട്രാറ്റജി. ‘- അനില്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.