കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി

കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി

 

pinarayiതിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് – ബി.ജെ.പി സംഘം നടത്തിയ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്നും സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണെന്നും ആ ശക്തിയുടെ തണലില്‍ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണമുണ്ടായത്. കടയ്ക്കലില്‍ ഗ്രന്ഥശാലയുടെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവേയാണ് കവിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ 15 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.