നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്ന് മുഖ്യമന്ത്രി

നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്ന് മുഖ്യമന്ത്രി

pinarayi-vijayan-photo-12
കണ്ണൂര്‍: നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുടെ ഏറ്റവും വലിയ മൂലധനമായ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയായി 2015 ലെ ഇക്കണോമിക് റിവ്യൂവില്‍ പരാമര്‍ശിച്ച കേരളത്തിലെ സഹകരണ സ്ഥാപനങ്ങളില്‍ 558 എണ്ണം നോട്ട്‌നിരോധനത്തോടെ നഷ്ടത്തിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗോളവല്‍ക്കരണത്തോടെ സഹകരണ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രകടമായ മാറ്റം വന്നുവെന്നും ഇതിനുശേഷം വന്ന കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും സഹകരണ മേഖലക്ക് വലിയ തോതില്‍ ആഘാതമേല്‍പ്പിച്ചുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സഹകരണ ബാങ്കിനെ ഒരു പരിവര്‍ത്തനത്തിലൂടെ കേരള കോ ഓപ്പറേറ്റീവ് ബാങ്ക് എന്ന നിലയില്‍ കൂടുതല്‍ കരുത്തുള്ള ഒരു സ്ഥാപനമായി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും നിലവിലുള്ള ത്രിതല സംവിധാനത്തിന് പകരം ദ്വിതല സംവിധാനത്തിലേക്ക് മാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് കണ്ണൂര്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.