സ്വാസിലാന്റ്: ആഫ്രിക്കയിലെ പ്രായം കുറഞ്ഞ രാജ്യം

സ്വാസിലാന്റ്: ആഫ്രിക്കയിലെ പ്രായം കുറഞ്ഞ രാജ്യം

 

swasilandയാത്ര ഒരു സവിശേഷ അനുഭവമാണ്. അത് പഠനപ്രക്രിയയുടെ സുപ്രധാന ഭാഗമാണ്. ഓരോ യാത്രാ ലക്ഷ്യവും വ്യത്യസ്തമായ അറിവുകള്‍ സമ്മാനിക്കുന്നു. അതിനാല്‍ ഓരോ യാത്രാലക്ഷ്യവും കൃത്യമായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
ആഫ്രിക്കയുടെ തെക്കന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സ്വാസിലാന്റ്. ജലാശയങ്ങള്‍ അധികമില്ലാത്ത കരഭൂമിയുടെ തുടര്‍ച്ചയാണ് ഈ രാജ്യം. സ്വാസികളാണ് ഇവിടുത്തെ പ്രധാന താമസക്കാര്‍. രാജ്യഭരണപ്രദേശമായതിനാലാണ് സ്വാസിലാന്റ് കിംഗ്ഡം എന്ന പേര് വന്നത്. രാജാവാണ് ഇവിടുത്തെ ഭരണാധികാരി. പ്രധാനമന്ത്രിയേയും നിയമപാലകരേയും നിയമിച്ചിരിക്കുന്നത് അദ്ദേഹമാണ്. ഓരോ അഞ്ച് വര്‍ഷത്തിലും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നു.
വൈവിധ്യമാര്‍ന്ന കാലാവസ്ഥാസാഹചര്യങ്ങളാണ് രാജ്യത്തിന്റെ സവിശേഷത. ഒരേ സമയം തന്നെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥ ഇവിടെയുണ്ട്. ഈ രാജ്യത്തിലെ ശരാശരി പ്രായം 20 ആണെന്നതാണ് അസൂയാര്‍ഹമായ ഒരു കാര്യം. അത് ഒരേ സമയം അനുഗ്രഹവും വെല്ലുവിളിയുമാണ്. രാജ്യത്തിന്റെ 37 ശതമാനത്തോളം ജനങ്ങള്‍ 14 വയസ്സുകാരാണ്. ജനസംഖ്യാവര്‍ധന ഒരു ശതമാനത്തില്‍ കൂടുതല്‍ മാത്രമാണുള്ളത്.

18ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് സ്വാസിലാന്റ് സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നത്. ഗ്വാനെ മൂന്നാമന്‍ ആണ് ഈ ആഫ്രിക്കന്‍ സാമ്രാജ്യം സ്ഥാപിച്ചത്. ആംഗ്ലോ ബോവര്‍ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായ രാജ്യം 1968ല്‍ വിദേശാധിപത്യം തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമായി.

സുസ്ഥിരമായ സാമ്പത്തികഘടനയുള്ള ഒരു വികസ്വര രാഷ്ട്രമാണിത്. 9,000 യുഎസ് ഡോളറിനേക്കാള്‍ അധികമാണ് ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പാദനം. ആഫ്രിക്കയിലെ മറ്റ് രാഷ്ട്രങ്ങളുമായി നല്ല വ്യാപാരബന്ധമുള്ള സ്വാസിലാന്റ് സതേണ്‍ ആഫ്രിക്കന്‍ കസ്റ്റംസ് യൂണിയനില്‍ അംഗമാണ്. അത് ദക്ഷിണാഫ്രിക്കയുമായും യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും വ്യാപാരബന്ധത്തിലേര്‍പ്പെടുന്നുണ്ട്. ഇതില്‍ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി. സ്വാസിലാന്റിന് ശക്തമായ ഉല്‍പാദന മേഖലയുണ്ട്. കാര്‍ഷിക മേഖല കാര്യമായി സംഭാവന ചെയ്യുന്നില്ല. ജലസേചന സൗകര്യങ്ങളില്ലാത്തതാണ് കാരണം. അതുകൊണ്ട് തന്നെ വിളവും കുറവാണ്.

അയല്‍ രാഷ്ട്രങ്ങളുമായി നല്ല സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യം ആഫ്രിക്കന്‍ യൂണിയന്‍, സതേണ്‍ ആഫ്രിക്കന്‍ ഡവലപ്‌മെന്റ് കമ്മ്യൂണിറ്റി, കോമണ്‍വെല്‍ത് ഓഫ് നേഷന്‍സ്, ഐക്യരാഷ്ട്രസംഘടന എന്നിവയില്‍ അംഗമാണ്. അക്രവും ഏറ്റുമുട്ടലുകളുമില്ലാതെ ഏറെക്കുറെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്.

എയ്ഡ്‌സും മാനസികരോഗവുമാണ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണി. വളരെ പ്രാകൃതമായ ആരോഗ്യ ഘടനയുള്ള ഇവിടെ ക്ഷയബാധമൂലം ഏറെപ്പേര്‍ മരിക്കുന്നു. സ്വാസികളില്‍ ഏകദേശം 83 ശതമാനം പേര്‍ ടിബിയും എയ്ഡസും ബാധിച്ചവരാണ്. ഇപ്പോള്‍ എന്‍ജിഒകളും അന്താരാഷ്ട്രസംഘടനകളും സര്‍വ്വകലാശാലകളിലെ ഗ്രൂപ്പുകളും രാജ്യത്തിന്റെ ആരോഗ്യരക്ഷയ്ക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നു.
രോഗബാധിതരായ ജനതയെ സഹായിക്കാന്‍ കൂടുതല്‍ ധനമാകര്‍ഷിച്ച് അവരുടെ ആരോഗ്യസേവന മേഖല മെച്ചപ്പെടുത്താന്‍ കാത്തിരിക്കുകയാണ് രാജ്യം. ഇവിടുത്തെ വിദ്യഭ്യാസമേഖല മെച്ചപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനഘടന നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുതുതലമുറയിലെ യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.

ലില്‍വെയ്ന്‍ വൈല്‍ഡ്‌ലൈഫ് സാങ്ച്വറി, ബാബേയ്ന്‍, മന്‍സിനി, ഗ്വേന്യ, ലൊബാംബ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ബാബേയ്ന്‍ സ്വാസിലാന്റിന്റെ തലസ്ഥാനമാണ്. ഡിംബ പര്‍വ്വതങ്ങളാല്‍ സുരക്ഷിതമാണ് ഈ നഗരം. നിരവധി ഗുഹകളും വെള്ളച്ചാട്ടവും ചൂടുറവകളും ബാബേയ്‌നില്‍ കാണാം. രാജ്യം അതിന്റെ സമ്പന്നമായ സംസ്‌കാരം പരമ്പരാഗത നൃത്തങ്ങളിലൂടെയും പരമ്പരാഗത കുടിലുകള്‍ നിലനിര്‍ത്തുന്നതിലൂടെയും പ്രകടിപ്പിക്കുന്നത് മന്‍ടെംഗ കള്‍ച്ചറല്‍ വില്ലേജ് വഴിയാണ്.
ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷകമായ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ലില്‍വെയ്ന്‍ വന്യമൃഗസംരക്ഷകേന്ദ്രം മധ്യ സ്വാസിലാന്റിലാണ് സ്ഥിതി ചെയ്യുന്നത്. ആന്റിലോപുകള്‍, സീബ്രകള്‍, അപൂര്‍വ്വ പക്ഷികള്‍ എന്നിങ്ങനെ നിരവധി അപൂര്‍വ്വ ജീവജാലങ്ങള്‍ക്ക് പേര് കേട്ടതാണ് ഇവിടം. പര്‍വ്വതപ്രദേശങ്ങളാല്‍ സുരക്ഷിതമായ ഈ മൃഗസംരക്ഷണകേന്ദ്രം അമൂല്യമായ പ്രകൃതിസൗന്ദര്യത്താല്‍ അനുഗൃഹീതമാണ്.

ആധുനികതയുടെ അനുഗ്രഹങ്ങള്‍ ചൊരിയുന്ന മന്‍സിനി ബിസിനസ് നഗരമാണ്. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ ഒന്നായ ഇവിടം പല സഞ്ചാരികള്‍ക്കും ഷോപ്പിംഗ് ഹബ്ബാണ്. ഗ്വെന്യ പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയ പട്ടണമാണ്. മൈനിംഗ് കമ്പനികളും ഗ്ലാസ് ഫാക്ടറികളും ഇവിടെ ധാരളമായുണ്ട്. പ്രകൃതിസൗന്ദര്യമാണ് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

രാജാവിന്റെ കൊട്ടാരവും പാര്‍ലമെന്റും സ്ഥിതി ചെയ്യുന്നത് ലൊബാംബയിലാണ്. ഉംലാങ്ക, ഇംഗ്വാല എന്നിവ ഉത്സവങ്ങളുടെയും കലയുടെയും പ്രദേശമായ ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളാണ്. കൊട്ടാര അങ്കണത്തിലാണ് ഇവ നടക്കുന്നത്. സ്വാസിലാന്റ് രാജ്യഭരണത്തിന്റെ പ്രതാപം അറിയണമെങ്കില്‍ സോബുസ രണ്ടാമന്റെ പേരിലുള്ള സ്മാരക പാര്‍ക്ക് സന്ദര്‍ശിക്കാന്‍ മറക്കരുത്. രാജവാഴ്ചയുടെ കരുത്തും സമ്പന്നതയും ഇതിലൂടെ തൊട്ടറിയാനാവും.

സ്വാസികള്‍ സംഗീതത്തേയും നൃത്തത്തെയും കലയെയും സ്‌നേഹിക്കുന്നു. തങ്ങളുടെ സമ്പന്ന സംസ്‌കാരത്തെ സ്‌നേഹിക്കുന്ന അവര്‍ പരമ്പരാഗത നൃത്തത്തിന്റെയും സംഗീതത്തിന്റെയും കലയുടെയും യഥാര്‍ത്ഥ പതാകാവാഹകരാണ്. അധികവും പാതി പാചകം ചെയ്ത ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത്. ഒട്ടേറെ ആരോഗ്യ മുന്‍കരുതല്‍ എടുക്കേണ്ടതിനാല്‍ ഇവിടേക്ക് യാത്ര പോകും മുമ്പ് ടൂര്‍ ഗൈഡുമായി ഒരു കൂടിക്കാഴ്ച അത്യാവശ്യമാണ്. എങ്കിലും, ഈ സാഹസികമായ യാത്ര പാഴാവില്ല. കാരണം ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വാസി കണ്ടേ മതിയാവൂ.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.