പ്രഷര്‍ കുക്കര്‍ പുലാവ്

പ്രഷര്‍ കുക്കര്‍ പുലാവ്

 

vegetable-pulav-recipeചേരുവകള്‍

1. ബിരിയാണി അരി – 2 കപ്പ്
2. വെള്ളം – 4 കപ്പ്
3. നെയ്യ് – 2 1/2 ടീസ്പൂണ്‍
4. പെരുംജീരകം – ഒരു നുള്ള്
കറുവപ്പട്ട – ആവശ്യത്തിന്
ഗ്രാമ്പൂ – 6
കുരുമുളക് – 6
ഏലയ്ക്ക – 3
തക്കോലം – 2
5. ബീന്‍സ് – 4
6. കാരറ്റ് – 2
7. ഉപ്പ് – പാകത്തിന്
8. മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകി 10 മിനിറ്റ് കുതിര്‍ക്കാന്‍ വെയ്ക്കുക.
കുക്കറില്‍ നെയ്യ് ഒഴിച്ച് നാലാമത്തെ ചേരുവ വഴറ്റുക.
അതിലേക്ക് അരി ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് തിളപ്പിച്ച വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചുവെച്ച് ഒരു വിസില്‍ കേള്‍ക്കുന്നതുവരെ ചെറുതീയില്‍ വേവിക്കുക.
ഒരു പാനില്‍ നെയ്യൊഴിച്ച് കാരറ്റും ബീന്‍സും ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടച്ചുവെച്ച് വേവിച്ച ശേഷം വെന്ത അരിയിലേക്ക് ചേര്‍ക്കുക.
പ്രഷര്‍ കുക്കര്‍ പുലാവ് തയ്യാര്‍.

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.