സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡയറക്ടേഴ്‌സ് എ ടീമിനും ഇന്‍ഡിവുഡ് ടി.വിക്കും വിജയം

സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡയറക്ടേഴ്‌സ് എ ടീമിനും ഇന്‍ഡിവുഡ് ടി.വിക്കും വിജയം

 

IMG_7798കൊച്ചി: പെഗാസസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരങ്ങളില്‍ ഡയറക്ടേഴ്‌സ് എ ടീമിനും ഇന്‍ഡിവുഡ് ടി.വിക്കും വിജയം. വെള്ളിത്തിര മിക്‌സഡ് ഇലവനെ 4 റണ്‍സിനാണ് ഡയറക്ടേഴ്‌സ് എ ടീം പരാജയപ്പെടുത്തിയത്. മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ഇന്‍ഡിവുഡ് ടി.വി 4 വിക്കറ്റ് വിജയം നേടിയത്. കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍. 12നാണ് ഫൈനല്‍. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍. ബ്രീസ് സ്പോര്‍ട്സാണ് കോ പാര്‍ട്ണര്‍.
IMG_7842കേരളത്തിലെ സിനിമ, സീരിയല്‍, പിന്നണി ഗായക, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ടീമുകളാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, ഓണ്‍ലൈന്‍, വോള്‍കാനോ ഡാന്‍സ് ഫൈറ്റേഴ്‌സ്, ടെലിവിഷന്‍ ടൈഗേഴ്സ്, ഡയറക്ടേഴ്സ് ഇലവണ്‍, പ്രൊഡ്യൂസേഴ്സ് ഇലവണ്‍, വെള്ളിത്തിര മിക്‌സഡ് ഇലവണ്‍, സുവി സ്‌ട്രൈക്കേഴ്‌സ്, മാ ഫൈറ്റേഴ്സ്, മീഡിയ സ്ട്രൈക്കേഴ്സ്, ഡയറക്ടേഴ്‌സ് എ ടീം, കൊച്ചിന്‍ ഡാന്‍സ് മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടീം, മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മെലഡി ഹീറോസ്, ഐഡിയാസ് ക്രിക്കറ്റ് ക്ലബ്ബ്, ഇന്‍ഡിവുഡ് ടി.വി എന്നിവരാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

IMG_7941

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.