ജസീന്ത അര്‍ഡേന്‍; പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയായ രണ്ടാമത്തെ വ്യക്തി
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയായ രണ്ടാമത്തെ വ്യക്തിയാണ് ജസീന്ത. 1990ല്‍ പാകിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 2017 ഒക്ടോബറിലാണ് ജസീന്ത പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അമ്മയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ പങ്കുവെച്ചത്. ഡോക്യുമെന്ററി അവതാരകന് ക്ലാര്‍ക്ക് ഗേയ്ഫോഡാണ് ഭര്‍ത്താവ്.